കലിയുഗ ജ്യോത്സ്യന്റെ പ്രവചനം പാളി... ലോകത്ത് 6000ത്തിലധികം പേർ മരിച്ചതിന് പിന്നാലെ കലിയുഗ ജ്യോത്സ്യന്‍ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായര്‍ മുങ്ങി...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 115 ആയി ഉയര്‍ന്നു. കേരളത്തില്‍ ഇതുവരെ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ സുരക്ഷ മുന്‍കരുതലുകളാണ് ആരോഗ്യവകുപ്പ് ആ സമയത്ത് കൈക്കൊണ്ടിരിക്കുന്നത്.
രണ്ടാഴ്ച മുമ്ബ് കൊറോണ വൈറസ് ഏതൊക്കെ രാജ്യങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്നും രോഗം ഈ ലോകം തന്നെ വിട്ടു പോകുമെന്നും എന്നുള്ള ചോദ്യങ്ങല്‍ക്ക് മറുപടിയുമായി കലിയുഗ ജ്യോത്സ്യന്‍ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായര്‍ രംഗത്തെത്തിയിരുന്നു. നിപ്പ വൈറസിന്റെ ഉത്ഭവവും വ്യാപനവും താന്‍ മുമ്ബ് പ്രവചിച്ചതാണെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. 2020 ഏപ്രില്‍ അവസാനത്തോടെ കൂടി കൊറോണ വൈറസ് ഈ ലോകം വിട്ടു പോകുമെന്നും അദ്ദേഹം പറയുന്നു .
നിപ്പാ വൈറസിന്റെ വരവും പോക്കും താന്‍ കൃത്യമായി പ്രവചിച്ചതാണെന്നും അക്കാര്യം അണുകിട തെറ്റിയിട്ടില്ലെന്നും ജോത്സ്യന്‍ പറയുന്നുണ്ട്. കൊറോണ ബാധിച്ച് ലോകത്ത് 6000 പേര്‍ക്കകത്തു മാത്രമേ മരിക്കുള്ളുവെന്നും ഇദ്ദേഹം പ്രവചിക്കുന്നു. അതേസമയം കൊറോണ ബാധമൂലം ലോകമെമ്ബാടും മരിച്ചവരുടെ എണ്ണം 6500 കടന്നു. 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മാത്രം മരിച്ചത് 368 പേരാണ്. ആകെ മരണസംഖ്യ ഇറ്റലിയില്‍ 1809 ആയി. യൂറോപ്പില്‍ മരണം 2000 കടന്നു എന്നാണ് വിവരം. 1,62,933 പേര്‍ക്കാണ് ലോകത്ത് ആകമാനം ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
80,000ല്‍ അധികം പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൈനയില്‍ മാത്രം 3,199 പേര്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. അതേസമയം പ്രവചനം തെറ്റിയതോടെ സോഷ്യല്‍ മീഡിയകളില്‍ നിന്നും ജ്യോത്സ്യന്‍ അപ്രത്യക്ഷനായിരിക്കുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം പ്രവചനങ്ങള്‍ പടച്ചുവിടുന്നവരെ സര്‍ക്കാര്‍ ഇടപെട്ട് വിലക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. കൊറോണ വൈറസ് ഇന്ത്യയ്ക്കകത്ത് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കില്ലെന്നാണ് ജോത്സ്യന്‍ പ്രവചനത്തില്‍ പറയുന്നത്. ഈ വൈറസ് ബസ് 10 ഡിഗ്രിക്കും 30 ഡിഗ്രിക്ക് ഇടയിലാണ് വസിക്കുന്നതെന്നും പ്രചരണം നടത്തുന്നുണ്ട്.
ഒരിക്കലും ഭയപ്പെടരുതെന്നും ഭയപ്പെട്ടാല്‍ ശരീരത്തിന് പ്രതിരോധ ശേഷി കുറയുന്നു അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഗള്‍ഫു രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് ജ്യോത്സ്യന്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കൂടുതലായതിനാല്‍ കൊറോണ വൈറസ് ഇവിടെയും ഭയപ്പെടുത്തില്ല. തണുപ്പു രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ മാത്രം കൊറോണാ വൈറസിനെ ഭയന്നാല്‍ മതിയെന്ന വാദവും ജോത്സ്യന്‍ ഉയര്‍ത്തുന്നുണ്ട്.
ടി പി സെന്‍കുമാര്‍ പറയുന്നതുപോലെ ആരോഗ്യവിദഗ്ധര്‍ക്കുപോലും അറിവില്ലാത്ത കാര്യങ്ങളാണ് ജോത്സ്യന്‍ പറയുന്നതെങ്കിലും അതിന് ആധികാരികതയ്ക്കായി സര്‍ക്കാറിനെയും ഇദ്ദേഹം കൂട്ടുപിടിക്കുന്നു. ഭയപ്പെടാതെ ഭരണകൂട സംവിധാനങ്ങളില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നുമൊക്കെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കഴിഞ്ഞാല്‍ മതിയെന്നും ജോത്സ്യന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























