കൊറോണ കാലത്തെ നന്മ!!! രക്തം വാർന്നൊലിച്ച് കരയുന്ന കുഞ്ഞുമായി പെരുവഴിയിൽ അകപ്പെട്ട് പോയ ദമ്പതികൾ; കൊറോണ പേടിയിൽ പേടിച്ചോടിയ വഴി യാത്രക്കാർ; രക്ഷകരായ ഇവർക്ക് ബിഗ് സല്യൂട്ട് നൽകി കേരളം

കൊറോണ ഭയത്തിൽ പലരും മനുഷ്യനുമായി സമ്പർക്കം പുലർത്താൻ തന്നെ മടി കാണിക്കുന്നു. കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു സംഭവം നടന്നു. ഒടുവിൽ ആ കുടുംബത്തിന് തുണയായത് പൊൻകുന്നം ഹൈവേ പൊലീസ്. സംഭവം ഇങ്ങനെ ആയിരുന്നു. തന്റെ അനുഭവം ശ്രീജിത്ത് എഫ്ബിയിൽ കുറിക്കുകയായിരുന്നു. ചെവിയിൽ നിന്നും രക്തം വാർന്ന് നിലവിളിക്കുന്ന കുഞ്ഞിനെയും കൊണ്ട് അർദ്ധരാത്രിയിൽ ആശുപത്രിയിൽ പോകുകയായിരുന്നു ദമ്പതികൾ. എന്നാൽ പോകും വഴി വാഹനത്തിലെ ഇന്ധനം തീർന്നു പോകുകയും ചെയ്തു. വാഹനങ്ങൾക്ക് കൈകാണിച്ചിട്ടും കൊറോണ പേടിയിൽ ആരും നിർത്തിയില്ല. ഒടുവിൽ പള്ളിക്കത്തോട് സ്വദേശിക്കും കുടുംബത്തിനും തുണയായത് പൊൻകുന്നം ഹൈവേ പൊലീസ്. അഞ്ച് വയസ്സുള്ള മകളുമായി അർദ്ധരാത്രിയിൽ ആശുപത്രിയിലേക്ക് പോകവെയാണ് ഈ സംഭവം നടന്നത്. ആശുപത്രിയിലേക്ക് പോകവെ വാഹനത്തിന്റെ ഇന്ധനം തീരുകയായിരുന്നു. അങ്ങനെ വഴിയിൽ പ്പെട്ട് പോയതായിരുന്നു കോട്ടയം പള്ളിക്കത്തോട് സ്വദേശി ശ്രീജിത്ത് ശ്രീധറും കുടുംബവും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12.00 മണിയോടെയായിരുന്നു കുട്ടിക്ക് ചെവിവേദനിച്ച് കരഞ്ഞത്. കുഞ്ഞുമായി ശ്രീജിത്തും ഭാര്യയും സ്വന്തം കാറിൽ പാമ്പാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് പോയി . എന്നാൽ കൊടുങ്ങൂർ ഇളപ്പുങ്കൽ ഭാഗത്തെത്തിയതും ഇന്ധനം തീരുകയും വാഹനം നിന്നുപോകുകയും ചെയ്തു. എന്നാൽ ഇവർ വഴിയിലിറങ്ങി പല വാഹനങ്ങൾക്കും കൈകാണിക്കുകയും ചെയ്തു . ആശുപത്രിയിലേക്കാണെന്നറിഞ്ഞപ്പോൾ കൊറോണ പേടികൊണ്ട് ആരും കയറ്റിയിതുമില്ല . ഈ സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് നിൽക്കുമ്പോൾ ഒരു പൊലീസ് വാഹനമെത്തുകയായിരുന്നു. കൈകാണിക്കാതെ തന്നെ റോഡരികിൽ നിർത്തിയിരുന്ന വാഹനത്തിനടുത്ത് നിർത്തി വിവരം തിരക്കുകയും കാര്യം അറിയുകയും ചെയ്തു . പിന്നെ ഒരു നിമിഷം താമസിക്കാതെ ചെവിയിൽ നിന്നും രക്തം വാർന്ന് നിലവിളിക്കുന്ന കുഞ്ഞിനെയും മാതാപിതാക്കളെയും കയറ്റി പൊലീസ് സംഘം ആശുപത്രിയിലേക്ക് പോകുകയായിരുന്നു .
പോകവേ തന്നെ പൊലീസുദ്യോഗസ്ഥർ പാമ്പാടിയിലെയും കാഞ്ഞിരപ്പള്ളിയിലെയും ആശുപത്രികളിൽ വിളിച്ച് ഇ.എൻ.ടി ഡോക്ടറുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു . ഇല്ലെന്നറിഞ്ഞയുടനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വിളിച്ച് ഇ.എൻ.ടി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തി. അതിന് ശേഷമായിരുന്നു കുഞ്ഞിനെ അവിടെയെത്തിച്ച് ചികിൽസ നൽകിയതും. കുഞ്ഞിന്റെ ചെവിയിൽ വണ്ട് കയറി കടിച്ച് മുറിവ് പറ്റിയതായിരുന്നു. ആ ഭാഗത്ത് നിന്ന് രക്തം വാർന്നതല്ലാതെ കുഞ്ഞിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശ്രീജിത്തിനെയും കുടുംബത്തെയും പത്തൊമ്പതാം മൈലിലെ പമ്പിലെത്തിച്ച് ഇന്ധനം വാങ്ങി നൽകി തിരികെ വാഹനത്തിനടുത്തുകൊണ്ടുപോയി വിട്ട് യാത്രയയച്ചിട്ടായിരുന്നു പൊലീസ് സംഘം മടങ്ങിയതും . പൊൻകുന്നം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉണ്ണിക്കൃഷ്ണൻ.വി.ആർ, കോട്ടയം ഡി.എച്ച്.ക്യു വിൽ നിന്നുള്ള സിവിൽ പൊലീസ് ഓഫീസർമാരായ വിമൽ.ബി.നായർ, ബിനോയ്‌മോൻ എന്നിവരായിരുന്നു പൊലീസ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാത്രി പട്രോളിംഗിനിടയിലാണ് ഈ കാര്യം സംഭവിച്ചത്. വഴിയരികിൽ അർദ്ധരാത്രി ഒറ്റപ്പെട്ട് പോയ ശ്രീജിത്തിനും കുടുംബത്തിനും വലിയ സഹായമായിരുന്നു അവർ.
കൊറോണ ഭീതിമൂലം റോഡിൽ ആളൊഴിഞ്ഞ് ഒറ്റപ്പെട്ടു പോയ വേളയിലും തക്കസമയത്ത് പൊലീസ് സഹായം കിട്ടിയതിന്റെ അനുഭവം ശ്രീജിത്ത് ഫേസ്‌ബുക്കിലൂടെ അറിയിക്കുകയായിരുന്നു . പെരുവഴിയിൽ നിന്ന തങ്ങളെ കൂട്ടിക്കൊണ്ടുപോയി ആശുപത്രിയിലെത്തിച്ച് ഡോക്ടറെ വിളിച്ചുവരുത്തി ചികിൽസ നൽകിയതിന്റെ നൻഫഡി മാത്രമല്ല തിരികെ വീട്ടിൽ കൊണ്ട് വിട്ടതിനും പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറയുന്നു. കൂടാതെ പോലീസ്ക്കാരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്യുന്നു. ഇത്തരം ഓഫീസർമാർ കേരള പൊലീസിന് അഭിമാനമാണെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha

























