കൊവിഡ് 19 രോഗവുമായി സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലഭിക്കുന്ന ജിഒകെ ഡയറക്ട് ആപ്പ് വികസിപ്പിച്ചത് ഈ മിടുക്കൻ; നിപ്പ വൈറസ് സമയത്തും അരുൺ താരമായി

കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍ തക്കസമയത്തെത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ജനങ്ങളിലേക്ക് എത്തിച്ച ആപ്പാണ് ജിഒകെ ഡയറക്ട്. വളരെപ്പെട്ടെന്നുതന്നെ ജനപ്രീതി നേടിയ ഈ ആപ്പിന് പിന്നില്‍ അരുണ്‍ പെരൂളി എന്ന കോഴിക്കോട് സ്വദേശിയാണ്.
കുറ്റിക്കാട്ടൂര്‍ എഡബ്ല്യുഎച്ച് എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ അരുണാണ് ജിഒകെ ഡയറക്ട് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കൊവിഡ് 19നെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആപ്പിലൂടെ അപ്പപ്പോൾ അറിയാന്‍ കഴിയും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ആപ്പ് ഫലപ്രദമാണ്. ഇന്‍റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭ്യമാകും.
നിപ വൈറസിന്‍റെ സമയത്തും അരുണ്‍ പുറത്തിറക്കിയ ആപ്പിന്‍റെ സേവനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. എഞ്ചിനീയറിങ് സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് നടത്താവുന്ന ആപ്പിന്‍റെ പണിപ്പുരയിലാണ് അരുൺ ഇപ്പോൾ.
https://www.facebook.com/Malayalivartha

























