Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കൊറോണ ഭീതി അതിരു കടക്കുന്നു; കൊറോണ ബാധ സംശയിച്ച് തൃശൂരില്‍ ഫ്‌ളാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടു; ഫ്‌ലാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്ന് ഡോക്ടറെ പൂട്ടിയിടുകയും മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വയ്ക്കുകയും ചെയ്തു; സംഭവം തൃശൂരിൽ

16 MARCH 2020 03:48 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 എന്ന മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളിയിലൂടെ കടന്നു പോകുകയാണ് ലോകം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 130ലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ രാജ്യവും ഓരോ സമൂഹവും അവര്‍ക്ക് അറിയുന്നതും ആവുന്നതുമായ രീതിയില്‍ ഈ വെല്ലുവിളിയെ നേരിടുന്നു. നമ്മുടെ രാ്ജ്യവും ഒറ്റക്കെട്ടായി കോറോണ വൈറസ് ബാധ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടുകയാണ്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശം ഉള്‍ക്കൊണ്ട് കേരളവും കോറൊണ വൈറസിനെതിര പ്രതിരോധം ഉയര്‍ത്തുന്നു. സംസ്ഥാനം മുഴുവന്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും രോഗം ഉണ്ടാകാന്‍ സാധ്യതയുള്ള ഓരോരുത്തരെയും കണ്ടുപിടിച്ച് ടെസ്റ്റ് ചെയ്ത് അവരില്‍ രോഗമുള്ളവരെ ഐസൊലേറ്റ് ചെയ്ത് ചികില്‍സിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി സ്വയം ക്വാറന്റൈന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ് ഇതുവരെ കേരളം സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ കൊറോണയുടെ ഒന്നാം വരവ് പിടിച്ചുകെട്ടാനും സാധിച്ചു.

ഇതിനിടെ, വാളെക്കെടുന്നവരെല്ലാം വെളിച്ചപാടാണെന്ന രീതിയില്‍ ചിലരുടെഅണിത പ്രതിരോധ പ്രവൃത്തികള്‍ മലയാളി സമൂഹത്തെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഏറ്റവും ഒടുവില്‍ കോറോണ വൈറസ് ബാധയുടെ ഭീതിയില്‍ തൃശൂരിലെ ഡോക്റ്ററും കുടുംബവുമാണ് ദുരവസ്ഥയിലായിരിക്കുന്നത്. കൊറോണ ബാധ സംശയിച്ച് തൃശൂരില്‍ ഫ്‌ളാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടെന്ന പരാതിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫ്‌ലാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്ന് ഡോക്ടറെ പൂട്ടിയിടുകയും മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. ഇവര്‍ സൗദി സന്ദര്‍ശനം കഴിഞ്ഞെത്തിയവരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം, ഡോക്ടര്‍ക്ക് കൊവിഡ് ഉണ്ടെന്ന് ഇത് വരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫ്‌ലാറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ കിരാത നടപടി.

തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടൂപാലത്തെ ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ ഫോണില്‍ വിളിച്ചറിയിച്ചത് അനുസരിച്ച് ഈസ്റ്റ് പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ക്കോ ഭാര്യയ്‌ക്കോ കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് പൊലീസില്‍ നിന്നു ലഭിച്ച വിവരം.

കഴിഞ്ഞയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്‌സുമാര്‍ക്കും സമാനമായ രീതിയില്‍ പ്രതിസന്ധിയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്സുമാരോട് വാടകവീട് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്സുമാരായതിനാല്‍ വൈറസ് ബാധയുണ്ടാകുമോ എന്ന ഭീതി വീട്ടുടമസ്ഥനുണ്ടായിരുന്നു. തുടര്‍ന്നാണ് വീടൊഴിയണമെന്ന് നേഴ്സുമാരോട് ആവശ്യപ്പെട്ടത്. വീട്ടുടമയുടെ ആവശ്യത്തെ തുടര്‍ന്ന് ഇവര്‍ വീടൊഴിയുകയായിരുന്നു. അതേസമയം, അദ്ദേഹം ഹൃദയശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്നതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത ഉള്ളതിനാലാണ് നേഴ്സുമാരോട് മാറാന്‍ നിര്‍ദേശിച്ചതെന്ന് വീട്ടുടമസ്ഥന്‍ പറയുന്നു.

എന്തായാലും കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചിലര്‍ കാണിക്കുന്ന അമിത ഉത്കണ്ഠ, മറ്റുള്ളവരെ ദുരിതത്തിലാക്കുമെന്നതിന് തര്‍ക്കമില്ല. ഇത്തരം പ്രവണതകള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍, തെറ്റിദ്ധാരണയുടെ പേരിലോ ഒന്നോ രണ്ടോ പേരുടെ തെറ്റായ പെരുമാറ്റത്തിന്റെ പേരിലോ സമൂഹത്തെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഒറ്റപ്പെടുത്തുന്ന രീതി വരും. അടുത്ത വീട്ടില്‍ ഒരാള്‍ക്ക് സാധാരണ ഫ്‌ലൂ വന്നാല്‍ പോലും അവരെ ഒറ്റപ്പെടുത്തുകയോ അവിടെ നിന്നും മാറാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന അവസ്ഥ വരും. ഇത്തരം അന്തരീക്ഷം സമൂഹത്തില്‍ അക്രമത്തിലേക്ക് നയിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (21 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (42 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (52 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (59 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends