പത്തനംതിട്ടയില്‍ വീണ്ടും പാളിച്ച?; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലം വിട്ടു; കോവിഡ് പ്രതിരോധത്തില്‍ തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിററ്യൂട്ടിലും വീഴ്ച്ച; സ്‌പെയിനില്‍ നിന്നെത്തിയ ഡോക്ടര്‍ രോഗികളുമായും ഡോക്ടര്‍മാരുമായും ഇടപഴകുകയും ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി സ്ഥലംവിട്ടു. തോട്ടപ്പുഴശേരിയിലെ വാടകവീട്ടില്‍ നിന്നാണ് ആരോഗ്യവകുപ്പിനെ അറിയിക്കാതെ മുങ്ങിയത്. മധുരയിലെത്തിയെന്ന് സുഹൃത്തിനെ വിളിച്ചറിയിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അതേസമയം, കോവിഡ് പ്രതിരോധത്തില്‍ തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിററ്യൂട്ടില്‍ വീഴ്ച. സ്‌പെയിനില്‍ നിന്നെത്തിയ ഡോക്ടര്‍ രോഗികളുമായും ഡോക്ടര്‍മാരുമായും ഇടപഴകുകയും ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. അഞ്ചു വിഭാഗങ്ങളിലെ ഇരുപത്തഞ്ചിലേറെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. അടിയന്തര ശസ്ത്രക്രിയകളൊഴികെ മാറ്റി. നിരീക്ഷണത്തില്‍ കഴിഞ്ഞ രോഗി അപകടത്തില്‍പ്പെട്ട് ചികില്‍സ തേടിയ തിരുവന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരേയും നിരീക്ഷണത്തിലാക്കി. വിദേശത്ത് നിന്നെത്തിയ മലയാളി കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നതായി ആരോഗ്യ വകുപ്പിന്റെ പരാതി. കൊല്ലം ജില്ലയിലെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ പട്ടാഴി സ്വദേശിക്കെതിരെ ആരോഗ്യവകുപ്പ് പരാതി നൽകി. ഇംഗ്ലണ്ടിൽ നിന്നും വന്നയാളാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നത്. ഇയാൾ സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു.
പട്ടാഴി കന്നിമേല്‍ സ്വദേശിക്ക് എതിരെയാണ് പരാതി. മാര്‍ച്ച് 8 നാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാള്‍ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം പാലിക്കുന്നില്ല. ഇയാളുടെ പ്രവർത്തിയിൽ പ്രദേശവാസികളും ആശങ്കയിലാണ്.
https://www.facebook.com/Malayalivartha

























