Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയുന്ന നിമിഷം വരെയുള്ള സമയം മാത്രമായിരുന്നു ബുദ്ധിമുട്ടേറിയത്; ആരോഗ്യവാന്മാരാണെങ്കില്‍ ചികിത്സ കുറേക്കൂടി എളുപ്പം; കൊറോണ മുക്തനായ രോഗിയുടെ വാക്കുകൾ...

16 MARCH 2020 05:15 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടും ഭീതി പരത്തി കോവിഡ് 19 പടരുകയാണ്. സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലാണ് ലോകരാഷ്ട്രങ്ങൾ. ഇതുവരെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 116 ആണ്. യഥാസമയത്ത് ചികിൽസിച്ചാൽ ഭേദമാക്കാവുന്നതാണ് കൊറോണ എന്ന മഹാമാരിയെ. ' കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡല്‍ഹി സ്വദേശി രോഹിത് ദത്ത എന്ന 45-കാരൻ രോഗം ഭേദമായി ഡിസ്ചാർജ് ആയിരിക്കുകയാണ്. രോഗവിമുക്തി നേടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഡല്‍ഹിയിലെ ആദ്യ വ്യക്തിയാണ്ഇദ്ദേഹം. രണ്ടാഴ്ചയാണ് സഫ്ദര്‍ജങ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇയാള്‍ കഴിഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് അദ്ദേഹം നൽകിയ അഭിമുഖം ഇങ്ങനെ;

'അത് അവിശ്വനീയമായിരുന്നു. ഞാന്‍ ഭാവനയില്‍ കണ്ട സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡായിരുന്നില്ല സഫ്ദര്‍ജങ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡ്. ഒരു ആഡംബര ഹോട്ടലിന് സമാനമായിരുന്നു അത്. ജീവനക്കാരും ശുചിത്വം പാലിച്ചിരുന്നു. ദിവസത്തില്‍ രണ്ടുനേരവും തറ വൃത്തിയാക്കിയിരുന്നു, വിരികള്‍ മാറ്റിയിരുന്നു.' 'പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്, നമ്മുടെ ആരോഗ്യമേഖല കൊറോണയെ നേരിടാന്‍ പരിപൂര്‍ണ സജ്ജമാണ്. ഐസൊലേഷന്‍ വാര്‍ഡ് എന്നുപറയുന്നത് സൂര്യപ്രകാശമേകല്‍ക്കാത്ത 2x2 സെല്ല് പോലെയാണെന്ന് കരുതരുത്. കൊറോണ വൈറസ് ബാധിച്ചു എന്നുകരുതി പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ആരോഗ്യവാന്മാരാണെങ്കില്‍ ചികിത്സ കുറേക്കൂടി എളുപ്പമാണെന്നും രോഹിത് പറയുന്നു.

യൂറോപ്പില്‍ നിന്ന് ഫെബ്രുവരി 25നാണ് ഞാന്‍ മടങ്ങിയെത്തിയത്. പിറ്റേന്ന് എനിക്ക് പനിവന്നു. ഞാന്‍ ഡോക്ടറുടെ അടുത്തേക്ക് പോയി. അദ്ദേഹം എനിക്ക് തൊണ്ടയില്‍ അണുബാധയാണെന്നാണ് പറഞ്ഞത്. മൂന്നുദിവസത്തേക്ക് മരുന്നും തന്നിരുന്നു. 28 ആയപ്പോഴേക്കും എനിക്ക് അസുഖം മാറി. പക്ഷേ വീണ്ടും പനി വന്നു. അതോടെ ഞാന്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് പോയി. മാര്‍ച്ച്‌ ഒന്നിന് എനിക്ക് കൊറോണയാണെന്ന് സ്ഥിരീകരിച്ചു.

സത്യംപറഞ്ഞാല്‍, എന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയുന്ന നിമിഷം വരെയുള്ള സമയം മാത്രമായിരുന്നു ബുദ്ധിമുട്ടേറിയത്. എന്നെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. ഒരു സംഘം ഡോക്ടര്‍മാര്‍ പിറ്റേന്നുതന്നെ എന്നെ കാണാന്‍ ആശുപത്രിയിലെത്തി. അവര്‍ എന്നെ ആശ്വസിപ്പിച്ചു. ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ്, നിങ്ങള്‍ ആരോഗ്യവാനാണ്, ഇത് വെറും ജലദോഷവും ചുമയുമാണ് അത് മാറും. സാധാരണ ജലദോഷവും പനിയും ഭേദമാകാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇത് ഭേദമാകാന്‍ എടുത്തേക്കാമെന്നും അവര്‍ എന്നോട് പറഞ്ഞു.

ഞാന്‍ ഒരു ഡോക്ടറല്ല, പക്ഷേ ഒന്നുപറയാം. സാധാരണ വരുന്ന ജലദോഷവും ചുമയും പോലെ ആയിരുന്നില്ല അത്. ഞാന്‍ സഫ്ദര്‍ജങ് ആശുപത്രിയില്‍ ക്രമീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. കൊറോണ ചികിത്സക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് അത്. ആശുപത്രിയില്‍ വളരെ നല്ല സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്‌ മികച്ചത്. എനിക്ക് ബാത്‌റൂം ഉള്‍പ്പടെയുള്ള ഒരു സ്വകാര്യ മുറിയാണ് നല്‍കിയത്.

ഹോളിയുടെ സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ എന്നെ വിളിച്ചിരുന്നു. എനിക്ക് അദ്ദേഹം ഹോളി ആശംസകള്‍ നേര്‍ന്നു. കൊറോണ രോഗികളുടെ കാര്യങ്ങള്‍ ആരോഗ്യമന്ത്രിയും പ്രധാനമന്ത്രിയും നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആലോചിച്ചുനോക്കൂ, രാജ്യത്തിന്റെ ആരോഗ്യമന്ത്രി എന്നെ വിളിക്കുന്നു! ഞാനൊരു സാധാരണക്കാരനാണ്. എന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുന്നതിനിടയില്‍ രോഹിത് പറഞ്ഞു.

രോഗവിമുക്തി നേടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ രോഹിത് ദത്ത ഇപ്പോള്‍ സ്വന്തം വീട്ടിലാണ് കഴിയുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തി അടുത്ത പതിന്നാലുദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏഴു കൊറോണ വൈറസ് ബാധിതരില്‍ ഒരാളായിരുന്നു ഇദ്ദേഹം. വൈറസ് ബാധിച്ചവരില്‍ രോഗവിമുക്തി നേടിയ രണ്ടുപേരെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (21 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (42 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (52 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (59 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends