ചാലക്കുടിയില്‍ ചത്ത നിലയില്‍ വെള്ളിമൂങ്ങയും കാക്കകളും

ചാലക്കുടി വെട്ടുകടവ് ഭാഗത്തു കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. വെട്ടുകടവ് കപ്പേള പരിസരത്ത് 6 കാക്കകളാണ് ചത്തത്.
തൊട്ടടുത്തു കൂടപ്പുഴയില്‍ റോഡില്‍ അവശനിലയില്‍ കണ്ടെത്തിയ ശേഷം വനം ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ കൈമാറിയ വെള്ളിമൂങ്ങയും ചത്തിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചതിനെ തുടര്‍ന്നു തൃശൂരില്‍ നിന്നെത്തിയ മൃഗ സംരക്ഷണ ഉദ്യോഗസ്ഥര്‍ കാക്കകളുടെ ജഡം പരിശോധനയ്ക്കു കൊണ്ടുപോയി.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പക്ഷികള്‍ ചത്തൊടുങ്ങിയത് പരിഭ്രാന്തിക്ക് കാരണമായി.
പരിശോധന റിപ്പോര്‍ട്ട് എത്തിയ ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























