തന്നെ പരിഹസിച്ച സാബുമോന് കിടിലൻ മറുപടിയുമായി ഷിയാസ് കരീം; പോസ്റ്റ് കട്ട വൈറൽ

രജിത് കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഷിയാസിനെ നടൻ സാബുമോൻ പരിഹസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിന് മറുപടിയുമായി ഷിയാസ് വന്നിരിക്കുന്നു. ബിഗ്ബോസ് സീസണ്‍ ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനില്‍ കാണാന്‍ പറ്റിയെന്നും സുന്ദരന്‍ ആയിരക്കുന്നുവെന്നും സ്നേഹം സന്തോഷം എന്നായിരുന്നു ഷിയാസ് വിമാനത്താളത്തിലുള്ള ചിത്രം പങ്കുവച്ച് സാബുവിന്റെ കമന്റ്. എന്നാൽ സാബുമോൻ അഭിനയിച്ച അയ്യപ്പനും കോശിയും എന്ന സിനിമയിൽ ബിജു മേനോന്റെ തല്ലുകൊണ്ടു കിടക്കുന്ന സാബുവിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷിയാസ് മറുപടി നൽകിയത്. ''സാബു അണ്ണൻ എന്നെ പറ്റി ഇട്ടിരുന്ന പോസ്റ്റ് ഞാൻ കണ്ടു എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാൽ മതി''യെന്നുമാണ് ഷിയാസ് പ്രതിക്കരിച്ചത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള നിര്‍ദേശങ്ങളെ അവഗണിച്ചായിരുന്നു ആരാധകര്‍ രജിത് കുമാറിനെ സ്വീകരിക്കാനായി എത്തിയത്. പൊതുപരിപാടികള്‍ നടത്തുന്നതിന് വിലക്ക് നിലനില്‍ക്കുന്നതിനിടയിലായിരുന്നു ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയതും. ഈ സംഭവത്തില്‍ രജിത് കുമാറിനും കണ്ടാലറിയാവുന്ന 75 പേര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു .
https://www.facebook.com/Malayalivartha


























