കൊവിഡ് 19; പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്; നാട്ടിലേക്ക് എത്തിക്കുന്നത് പ്രത്യേക കോച്ചിൽ

കൊവിഡ് 19 വൈറസ് ബാധ വ്യാപകമായ പശ്ചാത്തലത്തിൽ പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് തിരിക്കുന്നു. കേരള സമ്പര്‍ക്രാന്തി എക്‌സ്പ്രസ്സില്‍ പ്രത്യേക കോച്ചിൽ കേരളത്തിലെത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം.
കൊവിഡ് ഭീതിയെ തുടര്‍ന്ന് പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന 130 ഓളം വിദ്യാർത്ഥികൾ നാട്ടിലേക്ക് വരാൻ ബുദ്ധിമുട്ടുകയായിരുന്നു . ഇവർക്കായി രണ്ട് പ്രത്യേക കോച്ചുകൾ റെയിൽ അനുവദിച്ചതോടെയാണ് യാത്രാപ്രശ്നം പരിഹരിക്കപ്പെട്ടത്.
അതിനിടെ കർണ്ണാടകയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചയാളുമായി ബന്ധപ്പെട്ട കല്‍ബുറഗിയിലെ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. കൊവിഡ് ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത് ട്രെയിനിലും കെഎസ്ആർടിസി ബസിലുമാണ്.
കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലെത്താൻ കർണാടക ആർടിസി ബസ് ഏർപ്പെടുത്തി. മറ്റ് സംവിധാനങ്ങൾ നോർക്ക ഏർപ്പെടുത്താതിരുന്നതാണ് വീഴ്ചക്ക് കാരണം. സന്നദ്ധ സംഘടനകൾ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയെങ്കിലും അതിൽ പോകാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. ബസിൽ നാട്ടിലേക്ക് വന്ന വിദ്യാർത്ഥികളെ മുത്തങ്ങയിൽ വച്ച് പരിശോധിച്ചു.
https://www.facebook.com/Malayalivartha


























