രണ്ടുവയസുകാരിക്ക് കൊറോണ ലക്ഷണങ്ങൾ; ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

പാരിപ്പള്ളിയില്‍ കൊറോണ ലക്ഷണങ്ങളോടെ രണ്ടുവയസുകാരി. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 12,740 പേരാണ് ഇപ്പോൾ കൊറോണ ലക്ഷണങ്ങളോട് കൂടെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 24 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. 270 പേരാണ് ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഇപ്പൾ നിരീക്ഷണത്തിൽ ഉള്ളത്.
എന്നാൽ തിരുവനന്തപുരത്ത് വര്‍ക്കലയിലെ ഇറ്റാലിയന്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ഇതുവരെ പൂര്‍ണമായിട്ടില്ല. ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോക്ടര്‍മാരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുന്നു . മലപ്പുറം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ടുപേരുടെയും കാസര്‍കോട് ജില്ലയിലെ ഒരാളുടെയും റൂട്ട് മാപ്പ് തയ്യാറാക്കി കഴിഞ്ഞു.
https://www.facebook.com/Malayalivartha


























