കൊവിഡ് 19 ഭീഷണി; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ചരിത്രത്തിൽ ആദ്യ സംഭവം; ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷെല്‍ഫീല്‍ഡ് ഷീല്‍ഡ് റദ്ദാക്കി

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ചരിത്രത്തിൽ ആദ്യ സംഭവം. കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് ഷെഫീല്‍ഡ് ഷീല്‍ഡിന്റെ അവസാന റൌണ്ട് മത്സരങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഷെല്‍ഫീല്‍ഡ് ഷീല്‍ഡ് റദ്ദാക്കി. ഫൈനല്‍ നടത്തുമോ എന്നുള്ള കാര്യത്തില്‍ തീരുമാനം ആയില്ല. എന്നാല്‍ ഫൈനല്‍ റദ്ദാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ന്യൂ സൗത്ത് വെയ്ല്‍സിനെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്ന സ്ഥിയിലെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഏജന്‍സികളും അവരുടെ മെഡിക്കല്‍ സംഘവും ആരോഗ്യരംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ഓസ്ട്രേലിയ ഈ തീരുമാനത്തിൽ വന്നത്. ഷെഫീല്‍ഡ് ഷീല്‍ഡിലെ അവസാന മൂന്ന് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിച്ചില്ല. ഒന്‍പതില്‍ ആറ് ജയങ്ങളുള്ള ന്യൂ സൗത്ത് വെയ്ല്‍സ് ബ്ലൂസാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍ നിൽക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ന്യൂ സൗത്ത് വെയ്ല്‍സ് ഷെഫീല്‍ഡ് ഷീല്‍ഡ് കിരീടം സ്വന്തമാക്കുന്നതും.
രണ്ടാമതുള്ള വിക്ടോറിയയേക്കാള്‍ 14 പോയിന്റ്ലീഡുണ്ടായിരുന്നു അവര്‍ക്ക്. രണ്ടാം സ്ഥാനക്കാരായി വിക്ടോറിയയെയും തിരഞ്ഞെടുത്തു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മുഴുവന്‍ ഓഫീസുകളും അടയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. ഉദ്യോഗസ്ഥരോട് വീടുകളില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























