പരിശോധനാ ശേഷി വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്; ജര്‍മ്മനിയില്‍ നിന്നും ഒരു മില്ല്യണ്‍ ടെസ്റ്റിംഗ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തു

കൊറോണാ വൈറസ് ടെസ്റ്റിംഗും, സ്ഥിരീകരണവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജര്‍മ്മനിയില്‍ നിന്നും ഒരു മില്ല്യണ്‍ ടെസ്റ്റിംഗ് കിറ്റുകള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. പരിശോധനയ്ക്കും, സാമ്ബിള്‍ ശേഖരണത്തിനുമായി ഒന്‍പത് പുതിയ ലാബുകളും ശൃംഖലയുടെ ഭാഗമായിട്ട് വച്ചിട്ടുണ്ട് .
3 ലക്ഷം കിറ്റുകള്‍ ഉണ്ടായിട്ടും 9000 പേരെ മാത്രമാണ് അധികൃതര്‍ പരിശോധിച്ചത്. കൊറോണ വന്ന നാലാമത്തെ രാജ്യമായിട്ടും സൗത്ത് കൊറിയ മരണനിരക്കുകള്‍ കുറച്ച് നിര്‍ത്തി. 8000 കേസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും 70ഓളം മരണങ്ങളാണ് ഇവിടെ സംഭവിച്ചത്. വന്‍തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിശോധിക്കുകയെന്ന തന്ത്രമായിരുന്നു അവിടെ ഫലിച്ചത്.അതിവേഗത്തില്‍ പരിശോധന നടത്തുന്നതാണ് സൗത്ത് കൊറിയയുടെ പുതിയ തന്ത്രം . ദിവസത്തില്‍ 20,000 ടെസ്റ്റുകളാണ് അവര്‍ ശരാശരി നടത്തുന്നതും. ഇതുവഴി രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയുകയും ചികിത്സിച്ച് ഭേദമാക്കാന്‍ അധികൃതര്‍ക്ക് സാധിക്കുകയും ചെയ്യുന്നു . രാജ്യത്ത് 500 ടെസ്റ്റിംഗ് ലാബുകളാണുള്ളത്.ടെസ്റ്റിംഗ് ശേഷി വര്‍ദ്ധിപ്പിക്കുന്നതും അത് കൃത്യമായി വിനിയോഗിക്കുന്നതുമാണ് ഇന്ത്യ മറികടക്കേണ്ടുന്നത് . അതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
https://www.facebook.com/Malayalivartha


























