Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷന്‍ ഹീറോയെ കൂടി രാഷ്ട്രപതി രാജ്യസഭയിലേക്ക് ; സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കര്‍

17 MARCH 2020 04:47 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കര്‍. സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷന്‍ ഹീറോയെ കൂടി രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തുവെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു

അല്‍പം വൈകിയെങ്കിലും, രഞ്ജന്‍ ഗൊഗോയുടെ മഹത്വം രാഷ്ട്രപതിയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും ഭരണഘടനാ പാരംഗതത്വവും പാര്‍ലമെന്റിനു മുതല്‍ക്കൂട്ടാകുമെന്ന ബോധ്യത്തില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നടത്തിയെന്നും അഡ്വ. ജയശങ്കര്‍ കുറിച്ചു.

അഡ്വ. ജയശങ്കറിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഇങ്ങനെ;

സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷന്‍ ഹീറോയെ കൂടി രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു- മുന്‍ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ദീപക് മിശ്ര ചീഫായിരുന്ന കാലത്ത് അദ്ദേഹത്തെ അപലപിച്ചു കൊണ്ട് മറ്റു മൂന്നു ന്യായാധിപര്‍ക്കൊപ്പം പത്രസമ്മേളനം നടത്തി ഇന്നാട്ടിലെ മതേതര പുരോഗമന ജനാധിപത്യ വിശ്വാസികളുടെ കയ്യടി നേടിയ ആളാണ് ഗൊഗോയ്. കോണ്‍ഗ്രസ് പശ്ചാത്തലമുളളയാള്‍; മുന്‍ ആസാം മുഖ്യമന്ത്രി കേശവചന്ദ്ര ഗൊഗോയുടെ മകന്‍.

ദീപക് മിശ്ര വിരമിക്കുമ്ബോള്‍ ഇദ്ദേഹത്തെ തഴയുമോ എന്ന് ഭയപ്പെട്ടവരുണ്ട്. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. ഗൊഗോയ് ചീഫ് ജസ്റ്റിസായി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ പുതുയുഗം പിറന്നു. കൊളീജിയം കൂടി പാസാക്കിയ ലിസ്റ്റ് രായ്ക്കുരാമാനം വെട്ടിത്തിരുത്തുകയും തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം ചീഫ് ജസ്റ്റിസ് തന്നെ അന്വേഷിച്ചു സ്വന്തം നിരപരാധിത്വം തെളിയിച്ചപ്പോഴും മതേതര പുരോഗമന ജനാധിപത്യ വിശ്വാസികള്‍ മൗനം പാലിച്ചു. ഭരണകൂട ഭീകരതയ്‌ക്കെതിരെ ജുഡീഷ്യറി നടത്തുന്ന ചെറുത്തുനില്‍പ്പായി വ്യാഖ്യാനിച്ചു.

ശബരിമല കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി അട്ടിമറിച്ചപ്പോള്‍ നവോത്ഥാന വാദികള്‍ തലയില്‍ കൈവച്ചു. റഫാല്‍ ഇടപാട് വെളളപൂശുകയും ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ വിധിക്കുകയും ചെയ്തപ്പോള്‍ എല്ലാവര്‍ക്കും തൃപ്തിയായി. ദീപക് മിശ്രയെ ഇംപീച്ച്‌ ചെയ്യാന്‍ നോട്ടീസ് കൊടുത്ത ഇടതുപക്ഷ എംപിമാര്‍ അപ്പോഴും മൗനം പാലിച്ചു.

അല്‍പം വൈകിയെങ്കിലും, രഞ്ജന്‍ ഗൊഗോയുടെ മഹത്വം രാഷ്ട്രപതിയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും ഭരണഘടനാ പാരംഗതത്വവും പാര്‍ലമെന്റിനു മുതല്‍ക്കൂട്ടാകുമെന്ന ബോധ്യത്തില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം നടത്തി. രഞ്ജന്‍ജിയുടെ കഴിവും പ്രാഗത്ഭ്യവും വച്ചു നോക്കുമ്ബോള്‍ ഇതത്ര വലിയ പദവിയൊന്നുമല്ല. കോവിന്ദ്ജിയുടെ കാലശേഷം രാഷ്ട്രപതി സ്ഥാനം തന്നെ ലഭിച്ചാലും കൂടുതലാവില്ല.

ഗൊഗോയുടെ സ്ഥാനലബ്ധി രാജ്യത്തെ മൊത്തം ന്യായാധിപര്‍ക്കും മാതൃകയാകും. 'കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കുന്നവനല്ല, സ്വര്‍ഗസ്ഥനായ പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ ലഭിക്കുക'. (മത്തായി 7:21)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends