എന്ത് കൊണ്ട് ഇത് മാതൃകയാക്കിയില്ല? കേരള സര്‍ക്കാര്‍ ജയിലുകളില്‍ നടത്തിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സുപ്രീം കോടതി

കേരള സര്‍ക്കാര്‍ ജയിലുകളില്‍ നടത്തിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സുപ്രീം കോടതി. കൊറോണ വ്യാപകമാകുന്ന ഘട്ടത്തിൽ രാജ്യത്തെ ജയിലുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ സ്വമേധയ കേസെടുക്കുകയും ചെയ്തു . കേസെടുത്തത്തിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കയച്ച നോട്ടീസിൽ കേരള ത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
കൊറോണ വൈറസ് ബാധ പടരുന്നെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു കേരളം ജയിലുകളില്‍ വേണ്ട പ്രതിരോധ നടപടികള്‍ ആരംഭിച്ചത്. കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായും ലക്ഷണങ്ങളുള്ളവരെ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചതായും നോട്ടീസില്‍ വ്യക്തമാക്കിയയിട്ടുണ്ട്. ജയിലുകളില്‍ പുതിയതായി പ്രവേശിപ്പിക്കുന്ന തടവുകാര്‍ ആദ്യം നിരീക്ഷണത്തിലായിരിക്കും. ആറു ദിവസമാണ് ഇവര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുക. ഇത്തരം നടപടികള്‍ മറ്റ് സംസ്ഥാനങ്ങള്‍ എന്തുക്കൊണ്ട് സ്വീകരിക്കുന്നില്ലെന്നും കോടതി ചോദിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























