Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കോവിഡ് 19: അടിയന്തര സഹായവുമായി ഓടിയെത്താന്‍ 50 കനിവ് 108 ആമ്പുലന്‍സുകള്‍...സദാ സന്നദ്ധരായി 200 ആംബുലന്‍സ് ജീവനക്കാര്‍

17 MARCH 2020 05:22 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 9 ജില്ലകളിലായി 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 2 ആംബുലന്‍സുകളില്‍ നിന്നാണ് രണ്ടാം ഘട്ടത്തില്‍ ആവശ്യകതയനുസരിച്ച് 50 എണ്ണമാക്കി ഉയര്‍ത്തിയത്. ഇതുകൂടാതെ സര്‍ക്കാര്‍ ആംബുലന്‍സുകളും സേവനമനുഷ്ഠിക്കുന്നുണ്ട്. ഐ.എം.എ.യും സഹായിക്കാമെന്ന്അറിയിച്ചിട്ടുണ്ട് . ആവശ്യകതയനുസരിച്ച് കനിവ് 108 ആംബുലന്‍സുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗലക്ഷണം ഉള്ളവരെയും രോഗ ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്കും ഹോം ഐസൊലേഷനിലേക്കും മാറ്റുന്നതിനാണ് വിവിധ ജില്ലകളില്‍ 108 ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം 2, കൊല്ലം 3, എറണാകുളം 26, തൃശൂര്‍ 3, പാലക്കാട് 4, മലപ്പുറം 4, കോഴിക്കോട് 3, കണ്ണൂര്‍ 3, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലും 108 ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്.

ജില്ലാ കൊറോണ മോണിറ്ററിങ് സെല്ലിന്റെ മേല്‍നോട്ടത്തിലാണ് ഓരോ ജില്ലകളിലും ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. ഓരോ ട്രിപ്പിന് ശേഷവും ആംബുലന്‍സുകള്‍ അണുവിമുതമാക്കിയ ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. പൈലറ്റും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷനും ഉള്‍പ്പെടെ 200ഓളം ജീവനക്കാരാണ് ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നത്.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ജീവനകാര്‍ക്ക് ധരിക്കാനുള്ള സുരക്ഷാ മാസ്‌ക്, കണ്ണട, കൈയുറകള്‍, പുറം വസ്ത്രം ഉള്‍പ്പെടുന്ന പി.പി.ഇ. കിറ്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസുകളുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.


24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് 108 ആംബുലന്‍സുകള്‍ കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കനിവ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരും 24 മണിക്കൂറും ജാഗരൂകരാണ്. കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്ന കോളുകളിൽ വിളിക്കുന്നയാള്‍ നല്‍കുന്ന വിവരങ്ങളില്‍ കോവിഡ് 19 രോഗ ലക്ഷണങ്ങള്‍ ഉള്ളതായി തോന്നുകയാണെങ്കില്‍ വിവരം അതാത് ജില്ലകളിലെ ബന്ധപ്പെട്ട കൊറോണ സെല്ലിനെ അറിയിക്കുന്നു. തുടര്‍ന്ന് ഈ വിവരം കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയിട്ടിരിക്കുന്ന 108 ആംബുലന്‍സുകള്‍ക്ക് അയച്ചു നല്‍കുകയും ആവശ്യമായ മുന്നൊരുക്കത്തോടെ ആംബുലന്‍സുകള്‍ എത്തുകയും ചെയ്യുന്നു. ഇതുവരെ 500 ഓളം പേരെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 108 ആംബുലന്‍സുകളുടെ സഹായത്തോടെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends