കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സാനിറ്റൈസര്‍, മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. മാസ്‌കുകളും സാനിറ്റൈസറുകളും കുറഞ്ഞ വിലയ്ക്ക് എവിടെയൊക്കെ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളെ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഷോപ്പിംഗ് മാളുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവ കോവിഡ് 19 ഭീഷണിയുടെ സാഹചര്യത്തില്‍ അടയ്ക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകരുടെ സന്നദ്ധ സംഘടനയായ ജസ്റ്റീസ് ബ്രിഗേഡ് നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ കോടതി വാക്കാല്‍ പറഞ്ഞത്. സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.
"
https://www.facebook.com/Malayalivartha


























