Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കളികള്‍ മാറുമ്പോള്‍... ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ വെല്‍ഫയറിനെ ആദ്യമായി കേരളത്തിലെത്തിച്ച് മോഹന്‍ലാല്‍; ഇഷ്ട നമ്പരായ 2255 ന് പകരം മോഹന്‍ലാല്‍ നേടിയത് പുതിയ നമ്പര്‍; വിശേഷങ്ങള്‍ അന്വേഷിച്ച് ആരാധകര്‍

18 MARCH 2020 10:41 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ വാഹന പ്രേമം മലയാളികള്‍ക്ക് അറിയാവുന്നതാണ്. 2255 എന്ന നമ്പരായിരുന്നു ഇഷ്ട നമ്പര്‍. ആന്റണി പെരുമ്പാവൂര്‍ ആകട്ടെ ഇഷ്ട ഡ്രൈവറും. കൂടപ്പിറപ്പിനെപ്പോലെയാണ് മോഹന്‍ലാലിന് ആന്റണി പെരുമ്പാവൂറുമായുള്ള ബന്ധം. ഇപ്പോള്‍ വലിയ സിനിമ നിര്‍മ്മാതാവാണെങ്കിലും
അന്നും ഇന്നും താന്‍ തന്നെയാണ് ലാലേട്ടന്റെ ഡ്രൈവര്‍ എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്റെ ഡ്രൈവര്‍ എന്നാണ് മുമ്പത്തെ ഒരഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. മോഹന്‍ലാല്‍ എന്റെ മുതലാളിയാണ്. ഞങ്ങള്‍ പരസ്പരം അതിലും വലിയ പലതുമാണ്. എന്നാലും എനിക്കിഷ്ടവും ബഹുമാനവും ആ ബന്ധം തന്നെയാണ്.

ഞാന്‍ വന്നകാലത്തെല്ലാം ലാല്‍ സാറിനു നീണ്ട യാത്രകളാണ്. രാത്രി വൈകുന്നേരം വരെ ഷൂട്ടു ചെയ്ത ശേഷം അടുത്ത സെറ്റിലേക്ക് പറക്കും. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം മടങ്ങിയെത്തും. കണ്ണൂരില്‍നിന്നു രണ്ടു ദിവസം കൂടുമ്പോള്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വന്ന എത്രയോ അവസരമുണ്ടായിട്ടുണ്ട്. ജോലി ചെയ്തു തളര്‍ന്നാണു ലാല്‍ സാര്‍ കാറില്‍ കയറുക. ഞാന്‍ ഉച്ചയ്ക്കും മറ്റും കുറച്ച് ഉറങ്ങി തയ്യാറെടുക്കും. അന്ന് നല്ല റോഡുകളില്ല. പലയിടത്തും കുഴികളാണ്. പെരുമഴയത്തും പലയിടത്തും കുഴി കാണില്ല. ഇന്നത്തെപ്പോലെ റോഡില്‍ വെളിച്ചവുമില്ല. കാറില്‍ കയറിയ ഉടനെ ലാല്‍ സാര്‍ ഉറങ്ങാന്‍ തുടങ്ങും.

എത്രയോ തവണ റോഡരികില്‍ കാര്‍ നിര്‍ത്തി കിടന്നുറങ്ങി നേരം വെളുത്തപ്പോള്‍ ഉണര്‍ന്നിട്ടുണ്ടെന്നോ. പലയിടത്തും വണ്ടി നില്‍ക്കുന്നതു കണ്ടു പൊലീസുകാര്‍ വന്നു എന്താണെന്നു ചോദിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു കിലോമീറ്ററുകളാണ് ഞാന്‍ ലാല്‍ സാറിനെയും കൊണ്ട് ഓടിയത്. എത്രയോ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തു. അങ്ങിനെ എത്രയോ യാത്രകള്‍.

ആ യാത്രകളുടെ തുടര്‍ച്ചയായി മോഹന്‍ലാല്‍ പുതിയ വാഹനം സ്വന്തമാക്കുകയാണ്. ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ വെല്‍ഫയറിനെ ആദ്യമായി കേരളത്തിലെത്തിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മാര്‍ച്ച് ആദ്യവാരം സ്വന്തമാക്കിയ ഈ ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷനും പൂര്‍ത്തിയായി. മോഹന്‍ലാലിന്റെ ഇഷ്ടനമ്പരായ 2255ന് പകരം KL O7CU 2020 എന്ന നമ്പരാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

79.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എക്‌സിക്യൂട്ടീവ് ലോഞ്ച് എന്ന ഒറു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. മധ്യനിരയില്‍ പൂര്‍ണമായി ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് ഇന്റീരിയറില്‍ ഉള്ളത്.

അല്‍പ്പം സ്‌പോര്‍ട്ടി ഭാവത്തില്‍ ബോക്‌സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണകൃതിയിലുള്ള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ സ്‌പോര്‍ട്ടിയാക്കുന്നത്.

87 എച്ച്പി പവര്‍ നിര്‍മിക്കുന്ന 2.5 ലിറ്റര്‍ എന്‍ജിനും, രണ്ട് ഇലക്ട്രിക്ക് എന്‍ജിനും (105 സണ, 50 സണ) ചേര്‍ന്ന ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആണ് ടൊയോട്ട വെല്‍ഫയറിന്. 196 എച്പി കരുത്താണ് ഈ ഹൈബ്രിഡ് സംവിധാനത്തിന്റെ ടോട്ടല്‍ ഔട്പുട്ട്. കണ്ടിന്യുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ ആണ് ഗിയര്‍ബോക്‌സ്. അങ്ങനെ മോഹന്‍ലാല്‍ പുതിയ വണ്ടിയില്‍ പുതിയ നമ്പരുമായി യാത്ര തുടരുകയാണ്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends