ശബരിമല ക്ഷേത്ര നട മീന മാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് അടയ്ക്കും... പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ എത്തിയ ഭക്തരെ പമ്പയില്‍ വച്ച് പരിശോധന നടത്തിയ ശേഷമാണ് കടത്തിവിട്ടത്

മീന മാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും. കൊവിഡ് 19 രോഗ ബാധ വ്യാപിക്കുന്നത് തടയാന്‍ ഭക്തര്‍ ശബരിമലയിലേക്ക് എത്തരുതെന്ന് ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും അഭ്യര്‍ത്ഥിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിശേഷാല്‍ വഴിപാടായ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കിയിരുന്നു. ക്ഷേത്രത്തിലെ ചടങ്ങുകളായ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴ പൂജ എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ജില്ലയില്‍ നില നില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ശബരിമലയിലേക്ക് താത്ക്കാലിക ജീവനക്കാരോ ദേവസ്വം ബോര്‍ഡ് പ്രതിനിധികളോ എത്തരുതെന്ന് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ അപ്പം അരവണ കൗണ്ടറുകള്‍ ഇത്തവണ തുറന്നില്ല. കെഎസ്ആര്‍ടിസി ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളും നടത്തിയിരുന്നില്ല. പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ എത്തിയ ഭക്തരെ പമ്പയില്‍ വച്ച് പരിശോധന നടത്തിയ ശേഷമാണ് കടത്തിവിട്ടത്. പമ്ബ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളും മറ്റ് കടകളും തുറന്നിരുന്നില്ല.
"
https://www.facebook.com/Malayalivartha


























