Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വധശിക്ഷയ്ക്കു മുമ്പ്... പലപ്രാവശ്യം മാറ്റിവച്ച നിര്‍ഭയ പ്രതികളുടെ വധശിക്ഷ ഇനിയും മാറ്റിവയ്ക്കുമോയെന്ന ആശങ്കയോടെ ജനങ്ങള്‍; വധശിക്ഷയ്ക്കു മുമ്പ് വിവാഹ മോചനം വേണമെന്ന് നിര്‍ഭയ പ്രതിയായ അക്ഷയ് കുമാറിന്റെ ഭാര്യ

18 MARCH 2020 12:58 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ നടുക്കിയ സംഭവമാണ് നിര്‍ഭയ കേസ്. പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന നിര്‍ഭയ കേസ് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇവരുടെ വധശിക്ഷയ്ക്കായി മരണ വാറണ്ട് പോലും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പല തവണയായാണ് ഇതിന് ഇവര്‍ തടസം നിന്നത്. മരണ വാറണ്ട് മാറ്റി വയ്‌ക്കേണ്ട സ്ഥിതിപോലുമുണ്ടായി. മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30നാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഡല്‍ഹി വിചാരണ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികളിലൊരാളായ പവന്‍ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്.

അതിനിടെ ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിന്‍ മുന്‍പ് വിവാഹമോചനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ കോടതിയിലെത്തി. അക്ഷയ് കുമാറിന്റെ ഭാര്യ പുനിത സിംഗ് ഇക്കാര്യം ഉന്നയിച്ച് ബിഹാര്‍ ഔറംഗബാദിലെ കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.

ഭര്‍ത്താവിനെ മാര്‍ച്ച് 20 ന് തൂക്കിലേറ്റാന്‍ പോകുന്നതിനാല്‍ താന്‍ വിധവയാകുമെന്നും എന്നാല്‍ തനിക്ക് വിധവയായി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും പുനിത ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കേസ് വ്യാഴ്ചയിലേക്ക് മാറ്റി. തന്റെ ഭര്‍ത്താവ് നിരപരാധിയാണ്. ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിനു മുന്‍പ് നിയമപരമായി വിവാഹബന്ധം വേര്‍പിരിയണമെന്നും ഹര്‍ജിയില്‍ അവര്‍ ആവശ്യപ്പെട്ടു.

തന്റെ കക്ഷിക്ക് അവരുടെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകന്‍ പറഞ്ഞു. അതുകൊണ്ടാണ് കുടുംബ കോടതിയില്‍ താന്‍ അപേക്ഷ സമര്‍പ്പിച്ചത്. ഭര്‍ത്താവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഹിന്ദു വിവാഹ നിയമം വകുപ്പ് പ്രകാരം ഭാര്യക്ക് വിവാഹമോചനം നേടാനുള്ള അവകാശമുണ്ട് എന്നും അഭിഭാഷകന്‍ വ്യക്തമാക്കി..

അതിനിടെ നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയായ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ സമീപിച്ചു. അക്ഷയ്, പവന്‍, വിനയ് എന്നീ മൂന്നു പ്രതികളാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്.

വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹിയിലെ കോടതി കഴിഞ്ഞ ദിവസം തള്ളി. കുറ്റകൃത്യം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. രാജസ്ഥാനില്‍നിന്ന് മറ്റൊരു കേസില്‍ അറസ്റ്റുചെയ്ത മുകേഷ് സിങ്ങിനെ 2012 ഡിസംബര്‍ 17നാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്നും നിര്‍ഭയ കേസിന് ആസ്പദമായ കുറ്റകൃത്യം നടന്ന ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍, വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. തിഹാര്‍ ജയിലില്‍ കടുത്ത പീഡനം നേരിടേണ്ടി വന്നുവെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അവകാശവാദങ്ങളെല്ലാം കോടതി തള്ളി.

തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഹര്‍ജി സമര്‍പ്പിച്ചതിന്റെ പേരില്‍ മുകേഷ് സിങ്ങിന്റെ അഭിഭാഷകന്‍ എം.എല്‍ ശര്‍മയെ കോടതി വിമര്‍ശിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാക്കുന്നതിനുവേണ്ടി പ്രോസിക്യൂഷന്‍ തെളിവുകള്‍ പലതും മറച്ചുവച്ചുവെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ഇതാണ് കോടതി തള്ളിയത്. അതേസമയം അക്ഷയ്കുമാറിന്റെ ഭാര്യയുടെ വിധി എന്താകുമെന്നാണ് ഇനി കണ്ടറിയാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends