ഒറ്റദിവസമെത്തിയത് നാലുലക്ഷം മിസ്ഡ് കോളുകള്‍! കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയത് 'ജി.ഒ.കെ ഡയറക്‌ട്' ആപ്പ്

കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ 'ജി.ഒ.കെ ഡയറക്‌ട്' (GOK Direct) മൊബൈല്‍ ആപ്പിലേക്ക് ഒറ്റദിവസമെത്തിയത് നാലുലക്ഷം മിസ്ഡ് കോളുകള്‍.സ്മാര്‍ട്ട് ഫോണ്‍ കൈയിലില്ലാത്തവര്‍ക്കുപോലും ഔദ്യോഗിക അറിയിപ്പുകള്‍ ലഭ്യമാക്കാനാണ് 'ജി.ഒ.കെ ഡയറക്‌ട്' ആപ്പില്‍ 8302201133 എന്ന നമ്ബരിലേക്ക് മിസ്ഡ് കോള്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.
മിഡ്‌സ് കോള്‍ ചെയ്ത് ആപ്പില്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലെങ്കിലും എസ്.എം.എസ് ആയി സുപ്രധാന അറിയിപ്പുകള്‍ ലഭ്യമാകും. ഈ സൗകര്യം ലഭ്യമാക്കാന്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമാണ് നാലുലക്ഷം കവിഞ്ഞത്.
ഇതിനുപുറമേ, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങളും ആധികാരിക വാര്‍ത്തകളും ആപ്പിലൂടെ വിവിധ ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്. മാര്‍ച്ച് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ആപ്പ് ഇതിനകം മൂന്നരലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍, യാത്ര ചെയ്യുന്നവര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ വിവരം മൊബൈല്‍ ആപ്പില്‍ ലഭിക്കും.
കൂടാതെ പൊതുഅറിയിപ്പുകളുമുണ്ടാവും. ഇതിനായി പ്രത്യേക വിഭാഗങ്ങള്‍ ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോണ്‍ നമ്ബര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് നേരിട്ട് വിളിക്കാനുമാവും.
https://www.facebook.com/Malayalivartha


























