കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിൽ സംഭവിച്ചത് നടന്നത് നാടകീയ രംഗങ്ങൾ; ബസിലെ സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ കാണിച്ച് കൂട്ടിയത് അൽപ്പം കടുത്ത് പോയി... കൊറോണയെന്ന് കള്ളം പറഞ്ഞ യുവാവിനെ തൂക്കിയെടുത്ത് ആശുപത്രിയിലേക്ക്... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

ബസിലെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുന്നതിനായി അടുത്തിരിക്കാന്‍ വന്നവരോട് കൊറോണയാണെന്നു പറഞ്ഞ യുവാവിനെ മറ്റു യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തി. ഇയാള്‍ക്ക് കൊറോണ ഇല്ലെന്ന് കണ്ടെത്തിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.
ഇന്നലെ രാവിലെ 6.30ന് താമരശ്ശേരിയിലായിരുന്നു സംഭവം. കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലായിരുന്നു സംഭവം. മൈസൂരു സ്വദേശിയായ യുവാവാണ് കൊടുവള്ളിയില്‍ നിന്ന് അടുത്തിരിക്കാന്‍ വന്ന യാത്രക്കാരനോട് കൊറോണ എന്നു പറഞ്ഞത്. ഇതോടെ ആശങ്കയിലായ യാത്രക്കാരന്‍ പ്രശ്നം കണ്ടക്ടറോട് അവതരിപ്പിച്ചു.
യാത്രക്കാരുടെ പരിഭ്രാന്തി കണ്ട് കണ്ടക്ടര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുന്‍പില്‍ ബസ് നിര്‍ത്തി വിവരം അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ യാത്രക്കാരനെ ബസില്‍ നിന്നിറിക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്കു വിധേയനാക്കി.
പരിശോധനയില്‍ കൊറോണ ലക്ഷണം കണ്ടെത്തിയില്ലെന്ന റിപ്പോര്‍ട്ട് വന്ന ശേഷമാണ് ബസ് വീണ്ടും യാത്ര തുടര്‍ന്നത്. സംഭവം കൈവിട്ടു പോയതോടെ കൊറോണ മാസ്ക് ധരിക്കാത്തതിനെപ്പറ്റിയാണ് താന്‍ പറഞ്ഞതെന്നും തന്റെ ഭാഷ അടുത്തിരിക്കാന്‍ വന്നയാള്‍ക്കു മനസ്സിലാവാത്തതിനാല്‍ തെറ്റിദ്ധരിച്ചതാണന്നും മൈസൂരു സ്വദേശി പറഞ്ഞു.
https://www.facebook.com/Malayalivartha


























