Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ജലീലിനെ താഴെയിറക്കാൻ നടന്ന പി കെ ഫിറോസ് സ്വയം താഴെയിറങ്ങി; പി.കെ. ഫിറോസ് പക്ഷത്തെ പൂർണമായി വെട്ടിയൊതുക്കിയത് പാണക്കാട് തങ്ങളുടെ കുടുംബമായതിനാൽ ഫിറോസിന്റെ രാഷ്ട്രീയ ഭാവി ദുർഘടമാകും; എം എസ് എഫ് അംഗീകരിച്ചത് പാണക്കാട് സാദിഖലി തങ്ങൾ നിർദ്ദേശിച്ച പട്ടിക

18 MARCH 2020 04:38 PM IST
മലയാളി വാര്‍ത്ത

മന്ത്രി കെ റ്റി ജലീലിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കാൻ റംസാൻ വ്രതം നോറ്റ പി.കെ. ഫിറോസ് ലീഗിന് അനഭിമതനായി. പി.കെ. ഫിറോസ് പക്ഷത്തെ പൂർണമായി വെട്ടിയൊതുക്കിയത് പാണക്കാട് തങ്ങളുടെ കുടുംബമായതിനാൽ ഫിറോസിന്റെ രാഷ്ട്രീയ ഭാവി ദുർഘടമാകും. പാണക്കാട് സാദിഖലി തങ്ങൾ നിർദ്ദേശിച്ച പട്ടികയാണ് എം എസ് എഫ് അംഗീകരിച്ചത്.

പാണക്കാട് കുടുംബത്തെ വെറുപ്പിച്ച് ലീഗിൽ ഒരു നേതാവിനും മുന്നോട്ടുപോകാനാവില്ല. മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പേരിൽ ചന്ദ്രിക ദിനപത്രം റെയ്ഡ് ചെയ്ത പിണറായി സർക്കാരിനെ ഇന്നത്തെ സാഹചര്യത്തിൽ പാണക്കാട്ട് കുടുംബത്തിന് വെറുപ്പിക്കാനാവില്ല. അങ്ങനെയാണ് എം എസ് എഫിന്റെ പേരിൽ ഫിറോസിനെ ചവിട്ടി ഒരുക്കിയത്.

കഴിഞ്ഞ മാസം കോഴിക്കോട് നടന്ന എം എസ് എഫ് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ നിശ്ചയിക്കേണ്ടിയിരുന്നത്. എന്നാൽ ബഹളത്തെ തുടർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. പാണക്കാട് സാദിഖലി തങ്ങളുടെ നോമിനിയായ നവാസ് വള്ളിക്കുന്നിനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് ഫിറോസ് പക്ഷം വാദിച്ചിരുന്നു. ഇത് കലാപത്തിന് ഇടയാക്കി. സാദിഖലി തങ്ങൾ നിർദ്ദേശിച്ച നവാസിനെ തന്നെയാണ് ഇപ്പോൾ അധ്യക്ഷനാക്കിയത്. പാണക്കാട് ഹൈദരലി തങ്ങളാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

നിഷാദ് കെ സലീമിനെയാണ് ഫിറോസ് വിഭാഗം പിന്തുണച്ചത്. എന്നാൽ പാണക്കാട് കുടുംബം ഇതിനോട് യോജിച്ചില്ല. ലീഗിന്റെ കാര്യത്തിൽ പാണക്കാട് കുടുംബത്തിന്റേതാണ് അവസാന വാക്കെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. ഷബീറിനെ ജനറൽ സെക്രട്ടറിയാക്കാനാണ് ഫിറോസ് പക്ഷം നീങ്ങിയത്. എന്നാൽ ലത്തീഫ് തുറയൂരിനെ ജനറൽ സെക്രട്ടറിയാക്കി. ചന്ദ്രിക ദിനപത്രത്തിലൂടെയാണ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.

പി.കെ. ഫിറോസിനെതിരെ ലീഗിൽ മുമ്പേ അപസ്വരങ്ങൾ തുടങ്ങിയിരുന്നു. കെ.റ്റി. ജലീലിനെതിരെ ഫിറോസ് നടത്തിയ നീക്കങ്ങൾ ലീഗിന്റെ അറിവോടെയായിരുന്നില്ല. എന്നാൽ പി.കെ. കുഞാലിക്കുട്ടിക്ക് ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ഉണ്ടായിരുന്നു. കുഞ്ഞാലികുട്ടിക്ക് ജലീലിനോട് ഉണ്ടായിരുന്ന വ്യക്തിപരമായ വിരോധം ഫിറോസിന്റെ നീക്കങ്ങളെ സഹായിച്ചിരുന്നു. എന്നാൽ പാണക്കാട് കുടുംബത്തിന് ജലീലിനെതിരായ ഫിറോസിന്റെ നീക്കങ്ങളോട് തുടക്കം മുതൽ താത്പര്യം ഉണ്ടായിരുന്നില്ല. പിണറായി മന്ത്രിസഭയിലെ ഒരു ന്യൂന പക്ഷമന്ത്രിയെ ഇത്തരത്തിൽ ദ്രോഹിക്കേണ്ടതില്ലെന്നായിരുന്നു പാണക്കാട് കുടുംബത്തിന്റെ നിലപാട്.

ലീഗ് വിട്ടെങ്കിലും ജലീലുമായി പാണക്കാട് കുടുംബത്തിന് തരക്കേടില്ലാത്ത ബന്ധമുണ്ട്. പിണറായി സർക്കാരിലേക്കുള്ള പാലമായി പാണക്കാട് ഉപയോഗിക്കുന്നതും ജലീലിനെയാണ്. പാണക്കാട് കുടുംബത്തിന്റെ അതൃപ്തി കാരണമാണ് ഒരു ഘട്ടത്തിൽ ജലീലിനെതിരായ നീക്കങ്ങളിൽ നിന്നും ഫിറോസ് പിൻ മാറിയത്. ഇതിന് ശേഷം ഫിറോസിന്റെ പ്രവർത്തനങ്ങൾ പാണക്കാടിന്റെ നിരീക്ഷണത്തിലായിരുന്നു.

പാണക്കാടിന് താത്പര്യമില്ലെന്ന് മനസിലാക്കിയതോടെ കുഞ്ഞാലിക്കുട്ടിയും ഫിറോസിനെ കൈവിട്ടു. എം എസ് എഫ് പട്ടികയിൽ നിന്ന് ഫിറോസ് പക്ഷം തട്ടി പോയിട്ടും കുഞ്ഞാലിക്കുട്ടി ഇടപെട്ടതേയില്ല. ഫിറോസിനെ കയറൂരി വിടുന്നതിൽ ലീഗിലെ ഒരു വിഭാഗത്തിന് വലിയ എതിർപ്പുണ്ടായിരുന്നു. അതാണ് ഇപ്പോൾ പ്രതിഫലിക്കുന്നത്.

കെ.റ്റി. ജലീലിന്റെ അപ്രതീക്ഷിത നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി പി.കെ. ഫിറോസിനില്ല. പാണക്കാട് കുടുംബം എതിരായാൽ ഫിറോസിന് നിലനിൽപ്പില്ല. പാണക്കാടിന് എതിരാകുന്നവരെ ലീഗ് നേതാക്കൾ കൈയൊഴിയാറാണ് പതിവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends