അർദ്ധരാത്രി തലസ്ഥാനത്തെ വിറപ്പിച്ച് ഛോട്ടാഗുണ്ടകൾ! ബൈക്കിലെത്തിയ സംഘം പോലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകർത്തു; ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവാക്കളെ പൊക്കാനൊരുങ്ങി അന്വേഷണ സംഘം

കഴിഞ്ഞ ദിവസമായിരുന്നു തലസ്ഥാനത്തെ ഞെട്ടിച്ച് കൊണ്ട് ഗുണ്ടാവിളയാട്ടം അരങ്ങേറിയത്. ഇന്നലെ രാത്രി 11.15 നാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കൾ കേശവദാസപുരം ജംഗ്‌ഷനിൽ പോലീസ് ജീപ്പിൽ ഇടിച്ച ശേഷം വാഹനത്തിന്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു.
ഹൈവേ പോലീസിന്റെ നൈറ്റ് പട്രോളിംഗ് ജീപ്പിന്റെ മുൻവശത്തെ ചില്ലാണ് തകർത്തത്. വാഹനം നിർത്തിയിട്ട പോലീസുകാർ ആഹാരം കഴിക്കാൻ പോയ സമയത്താണ് സംഭവമെന്നാണ് സൂചന. പോലീസ് എത്തിയപ്പോൾ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ കടന്നു കളയുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉപേക്ഷിക്കപ്പെട്ട ബൈക്കിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























