'ഒന്ന് കറങ്ങാന്‍ ഇറങ്ങിയതാണ് സാറേ'.. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് കമിതാക്കളുടെ കറക്കം കൂടിയപ്പോൾ പ്രായപൂര്‍ത്തിയാകാത്ത രണ്ടിനെയും പൊക്കിയെടുത്ത് പോലീസ് സ്റ്റേഷനിലേക്ക്.. ഒടുക്കം വീട്ടുകാരെ എത്തിയപ്പോൾ മറുപടി കേട്ട് പൊലീസ് ഞെട്ടി; സംഭവം കൊല്ലം അഞ്ചാലംമൂട്ടിൽ

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് കറങ്ങാന്‍ ഇറങ്ങിയ കമിതാക്കളെ പൊലീസ് പൊക്കി. കയ്യോടെ പൊക്കിയ ഇവരെ പൊലീസ് വീട്ടുകാരെ ഏല്‍പ്പിച്ചു. അഞ്ചാലുംമൂടിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അഞ്ചാലംമൂട് ജംക്ഷനില്‍ കമിതാക്കള്‍ പ്രത്യക്ഷപ്പെട്ടത്.
പരീക്ഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് സ്‌കൂളിന് മുന്നില്‍ കാത്തു നിന്ന കാമുകന്‍ വിദ്യാര്‍ത്ഥിനിയുടെ ഒപ്പം കൂടി. കൈകള്‍ കോര്‍ത്ത് ഇരുവരും റോഡിലൂടെ നടക്കുന്നതിനിടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവരോട് കാര്യം തിരക്കി.
'ഒന്ന് കറങ്ങാന്‍ ഇറങ്ങിയതാണ് സാറേ' എന്നായിരുന്നു മറുപടി. പ്രായപൂര്‍ത്തിയാകാത്ത ഇരുവരെയും പൊലീസ് കയ്യോടെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് വീട്ടുകാരെ വിളിപ്പിച്ചു. എന്നാല്‍ വീട്ടുകാരുടെ മറുപടിയാണ് പൊലീസിനെ ഞെട്ടിച്ചത്.
ഇവര്‍ പ്രണയത്തിലാണെന്ന് ആയിരുന്നു വീട്ടുകാര്‍ നല്‍കിയ മറുപടി. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പൊലീസ് ഉദ്യോഗസ്ഥര്‍ അന്യോന്യം നോക്കി. ഒടുവില്‍ പൊലീസിന് പണി ഉണ്ടാക്കരുതെന്ന് താക്കീത് നല്‍കി വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























