Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നീതി നടപ്പാക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം;നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി; വെള്ളിയാഴ്ച രാവിലെ 5.30ന് നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റും; ശിക്ഷ വൈകിപ്പിക്കാന്‍ കുതന്ത്രങ്ങളുമായി കുറ്റവാളികള്‍

18 MARCH 2020 01:16 PM IST
മലയാളി വാര്‍ത്ത

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഇന്ന് രാവിലെയായിരുന്നു ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് കുറ്റവാളികളെ തൂക്കിലേറ്റുന്ന ആരാച്ചാര്‍ പവന്‍ ജല്ലാഡ ജയിലില്‍ എത്തിയതോടെ ശിക്ഷ നടപ്പാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ 5.30നാണ് ശിക്ഷ നടപ്പാക്കുന്നത്. നാലു പ്രതികളെയും ഒരുമിച്ചാണ് തൂക്കിലേറ്റുക. ഇതിന്റെ ഭാഗമായുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. കേസിലെ മുഴുവന്‍ കുറ്റവാളികളുടേയും തിരുത്തല്‍ ഹര്‍ജി, ദയാഹര്‍ജി എന്നിവ തള്ളിയതിന് പിന്നാലെയായിരുന്നു ഡല്‍ഹി പട്യാല ഹൗസ് കോടതി മാര്‍ച്ച് 20ന് രാവിലെ അഞ്ചര മണിക്ക് വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം, വധശിക്ഷയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രങ്ങളുമായി കുറ്റവാളികള്‍ വീണ്ടും രംഗത്തെത്തി. ശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ നിയമപരമായ അവസാന സാധ്യതകളും തേടുകയാണ് നാലുപേരും. ഇതിനിടെ വെള്ളിയാഴ്ച നാലു പ്രതികളുടേയും വധശിക്ഷ നടപ്പാക്കാനിരിക്കെ അക്ഷയ് കുമാര്‍ വീണ്ടും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. കഴിഞ്ഞ ദിവസം നല്‍കിയ അപേക്ഷ ഡല്‍ഹി സര്‍ക്കാര്‍ വഴി ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി തള്ളിയതാണ്.

അതിനിടെ, ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കൂട്ടബലാത്സംഗം നടന്ന ഡിസംബര്‍ പതിനാറിന് ഡല്‍ഹിയില്‍ ഇല്ലായിരുന്നു എന്നാണ് മുകേഷ് സിംഗിന്റെ വാദം. സംഭവം നടന്നതിന്റെ അടുത്ത ദിവസം രാജസ്ഥാനില്‍ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിരപരാധിയാണെന്നും മുകേഷ് സിംഗ് വാദിച്ചു. എന്‌നാല്‍ ഇക്കാര്യങ്ങളെല്ലാം വിചാരണവേളയില്‍ പരിശോധിച്ചു കഴിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി മുകേഷിന്റെ ഹര്‍ജി കോടതി തള്ളി.

കൂടാതെ, കേസില്‍ വധശിക്ഷ ഉറപ്പാക്കാന്‍ പല പ്രധാന രേഖകള്‍ ദില്ലി സര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ആരോപിച്ച് സെഷന്‍സ് കോടതിയില്‍ മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്. സമാന ആവശ്യവുമായി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി നേരത്തെ ഡല്‍ഹി പാട്യാല ഹൗസ് കോടതിയും ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയും അനുവദിച്ചിരുന്നില്ല. കൂടാതെ, വധശിക്ഷക്കെതിരെ മുകേഷ് സിംഗിന്റെ രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷ ദേശീയ മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞ ദിവസം തള്ളി. ഇതിനു പിന്നാലെ, വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ മറ്റു പ്രതികളായ അക്ഷയ്ഠാക്കൂറും പവന്‍ ഗുപ്തയും വിനയ് ശര്‍മ്മയും അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഇക്കാര്യത്തിലെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ വിവാഹമോചനമാവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ ഭാര്യ പുനിത കുടുംബകോടതിയിലെത്തി. ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ നിരപരാധിത്വം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അക്ഷയ് സിംഗ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വിവാഹമോചനം നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്.

അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള മരണവാറന്റ് മൂന്ന് തവണ മാറ്റിയെന്നിരിക്കെ സമാനമായ നീക്കങ്ങള്‍ അടുത്ത ദിവസങ്ങളിലും പ്രതീക്ഷിക്കാം. അതേസമയം, ശിക്ഷ നടപ്പാക്കാനുള്ള ദിവസം അടുത്തതോടെ നാല് കുറ്റവാളികള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. സിസിടിവി ക്യാമറയിലൂടെ ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ ജയിലില്‍ എത്തി കഴിഞ്ഞ ദിവസങ്ങളില്‍ ഇവരെ കണ്ടിരുന്നു. ഇനി ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കിയേക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends