ഒരു വര്‍ഷം കൈയ്യില്‍വച്ച ശേഷം ആലുവാപ്പുഴ തിരികെ നല്‍കി... പ്രളയത്തിനും വിട്ടുകൊടുത്തില്ല!

മൂവാറ്റുപുഴയിലെ അന്‍സിലി എന്ന യുവതിയുടെ ഭര്‍ത്താവ് ഡാഫ്‌ന 2019 മാര്‍ച്ച് 23-നു കുടുംബത്തോടൊപ്പം മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയത് മനോഭാരത്തോടെ ആയിരുന്നു. അവിടെ പുഴയില്‍ കുളിക്കുന്നതിനിടെ ആന്‍സിലിയുടെ കയ്യിലിട്ടിരുന്ന വിവാഹ മോതിരം നഷ്ടപ്പെട്ടതിന്റെ വേദന വലുതായിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ 7-ന് ആലുവ മുപ്പത്തടം സ്വദേശികളും മുപ്പത്തടം ഹോളി ഏഞ്ചല്‍സ് ഇടവകാംഗങ്ങളുമായ അരുണ്‍ ആന്റണിയും അരുണ്‍ ജോര്‍ജും ഷിജു വര്‍ഗീസും മലയാറ്റൂര്‍ സന്ദര്‍ശനത്തിനു ശേഷം ആലുവാപ്പുഴയില്‍ കുളിക്കാനിറങ്ങി.
മുങ്ങിക്കുളിക്കുന്നതിനിടെയാണ് ഒരാളുടെ കാലില്‍ എന്തോ തടഞ്ഞത്. മണ്ണിനൊപ്പം വാരിയെടുത്തപ്പോള്‍ മോതിരം. ഉടമയുടെ പേര് എഴുതിയിരിക്കുന്നത് കണ്ടപ്പോഴാണ് സ്വര്‍ണമാണെന്നു മനസ്സിലായത്. ജ്വല്ലറിയുടെ പേരും മോതിരത്തില്‍ ഉണ്ടായിരുന്നു.
പള്ളിയുടെ കാണിക്കവഞ്ചിയില്‍ ഇടാനായിരുന്നു ആദ്യതീരുമാനം. പിന്നീടുഎത്ര ബുദ്ധിമുട്ടിയാലും ഉടമയെ കണ്ടെത്തി തിരികെ കൊടുക്കണമെന്നായി. ഫെയ്‌സ് ബുക്കില്‍ പരതി മോതിരത്തില്‍ കണ്ട ഡാഫ്‌ന എന്നു പേരുള്ള പലരെയും വിളിച്ചു നോക്കി. നിരാശയായിരുന്നു ഫലം. പിന്നീടു ജ്വല്ലറിയുടെ പേരിന്റെ രണ്ടക്ഷരം (ബിജെ) മോതിരത്തില്‍ കണ്ടതു നോക്കിയായി അന്വേഷണം. അന്വേഷണം ഒടുവില്‍ എറണാകുളത്തെ ജ്വല്ലറിയിലെത്തി. അവിടെ നിന്നു ഡാഫ്‌നയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചു. വിളിച്ചപ്പോള്‍ ഉടമ തന്നെയെന്നു ബോധ്യമായി.
ആന്‍സിലി ഇപ്പോള്‍ വിദേശത്താണ്.ഡാഫ്‌ന മൂവാറ്റുപുഴയിലെ വീട്ടിലായതിനാല്‍ മുണ്ടംവേലിയിലുള്ള അന്‍സിലിയുടെ ഭര്‍തൃപിതാവ് സി .ജെ.തോമസുമായി യുവാക്കള്‍ ബന്ധപ്പെട്ടു. മുപ്പത്തടത്തു വന്നു മോതിരം കൈപ്പറ്റാമെന്നു തോമസ് പറഞ്ഞെങ്കിലും യുവാക്കള്‍ മോതിരവുമായി മുണ്ടംവേലിയിലെത്തി.
ഡാഫ്‌നയ്ക്കും ആന്‍സിലിയുടെ കുടുംബാംഗങ്ങള്‍ക്കും സന്തോഷം അടക്കാനാവുന്നില്ല. അര പവന്റെതാണ് മോതിരമെങ്കിലും അതിനു ജീവിതത്തിന്റെ വിലയാണുള്ളതെന്നു തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























