ആന്റി കൊറോണ ജ്യൂസുമായി വിദേശി..വില 150..ഒടുവിൽ താക്കീത് നൽകി പോലീസ് വിട്ടയച്ചു

കൊവിഡ് 19 ലോകമൊട്ടാകെ ഭീഷണി പരത്തുമ്പോൾ അതിനൊപ്പം നിരവധി തട്ടിപ്പുകളും ഇതിനൊപ്പം നടക്കുന്നു. രോഗബാധയെ സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർ അറസ്റ്റിലായ സംഭവത്തിന് പിന്നാലെ ഇപ്പോൾ മറ്റൊരു തട്ടിപ്പ് വാർത്തകൂടി പുറത്തുവരികയാണ്. കൊറോണ ഭീതിയിൽ കഴിയുന്ന ജനങ്ങളെ വഞ്ചിക്കാൻ ശ്രമിച്ച വിദേശിയെയാണ് പോലീസ് പിടികൂടി താക്കീത് നൽകി വിട്ടയച്ചത്. വർക്കലയിൽ ഇറ്റലിക്കാരനാണ് വൈറസ് ബാധ സ്ഥിതീകരിച്ചതിന് പിന്നാലെയാണ് തട്ടിപ്പ് വാർത്ത പുറത്തുവരുന്നത്.
വര്‍ക്കലയില്‍ ആന്‍റി കൊറോണ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിക്ക് താക്കീത്. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോർഡ് സ്ഥാപിച്ച ഉടമയായ വിദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്തു വിട്ടയച്ചു.
ക്ലിഫിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കോഫി ടെംപിൾ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോർഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നൽകി 150 രൂപ നിരക്കും എഴുതി ചേർത്തു. വർക്കല പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിടുകയായിരുന്നു. ഇയാളുടെ ബോര്‍ഡും പോലീസ് മാറ്റി.
https://www.facebook.com/Malayalivartha


























