കൊവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കാം; വാഗ്ദാനവുമായി വ്യാജവൈദ്യൻ മോഹനൻ വൈദ്യർ; തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ വീണ്ടും റെയ്ഡ്

കൊവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കാം. വാഗ്ദാനവുമായി വ്യാജവൈദ്യൻ മോഹനൻ വൈദ്യർ. ഇദ്ദേഹത്തിന്റെ അവകാശവാദത്തെത്തുടർന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ വീണ്ടും റെയ്ഡ്. പൊലീസിന്‍റെയും ഡിഎംഒയുടെയും നേതൃത്വത്തി തൃശ്ശൂർ രായിരത്ത് ഹെറിറ്റേജിലായിരുന്നു റെയ്ഡ് നടക്കുന്നത്. കൊവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പ് ഈ നടപടി സ്വീകരിച്ചതും .
എന്ത് ചികിത്സയാണ് മോഹനൻ വൈദ്യർ ഇവിടെ നൽകുന്നതെന്ന വിവരങ്ങൾ ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. തൃശ്ശൂർ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോർട്ടിലായിരുന്നു മോഹനൻ വൈദ്യർ പരിശോധന . രായിരത്ത് ഹെറിറ്റേജ് ആയുർ റിസോർട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുർ സെന്‍ററിൽ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനൻ വൈദ്യർ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം പങ്കുവച്ചത്.
https://www.facebook.com/Malayalivartha


























