തിരുവന്തപുരം വിമാനത്താവളത്തിൽ 1200പേർ പറന്നിറങ്ങി; 50 ബസുകളിലായി നേരെ നിരീക്ഷണത്തിലേക്ക്...

കൊറോണ ജാഗ്രത ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാൻ തീരുമാനം. 50 ബസുകൾ ഉടൻ എത്തിക്കാൻ മോട്ടർവാഹനവകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്. ഇതേതുടർന്ന് എല്ലാ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരോടും ഡിഎംഒ ഓഫിസിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളിലാണ് ഈ യാത്രക്കാർ വന്നത് തന്നെ.
അതോടൊപ്പം തന്നെ കൃത്യമായ ജാഗ്രതയാണ് ഇവർ പുലർത്തിപോരുന്നത്. പല നിർണായക നീക്കങ്ങളാണ് സംസ്ഥാനത്ത് പുലർത്തിപ്പോരുന്നത്. ഇതേതുടർന്ന് എറണാകുളം ജില്ലയിലെ കള്ളുഷാപ്പുകളുടെ ലേലം കാക്കനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിന്ന് മാറ്റി. എന്നാൽ പുതിയ സ്ഥലം തീരുമാനിച്ചിട്ടില്ല. ലഭ്യമാകുന്ന വിവരം പ്രകാരം രാവിലെ ഒൻപതരയോടെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. തുടർന്ന് കലക്ടറേറ്റ് ജീവനക്കാരും സംഘടനകളും കലക്ടറെ പ്രതിഷേധമറിയിക്കുകയുണ്ടായി. ഇതോടെ മാധ്യമപ്രവർത്തകരുമെത്തിയിരുന്നു. പ്രതിഷേധത്തെ കലക്ടർ ഇടപെട്ട് സ്ഥലം മാറ്റാൻ നിർദേശിക്കുകയായിരുന്നു.
അതേസമയം ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി യക്തമാക്കുകയുണ്ടായി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത്ത് ഉണ്ടായിട്ടുള്ള പ്രതിസന്ധി ഘട്ടത്തില്‍ ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്കു മരുന്നുകള്‍ നല്‍കി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി രേഖപ്പെടുത്തിയത്. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളതിനാല്‍ ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























