ആദിവാസി കോളനിയിലെ യുവാവിനെ വനത്തിനുള്ളില്‍ വച്ച് കൊല ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

കടപ്പാ തളികക്കല്ല് ആദിവാസി കോളനിയിലെ രാജഗോപാലന്റെ മകന്‍ മോഹനന്‍ (28) വനത്തിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തളികക്കല്ല് കോളനിയിലെ വേലായുധന്‍ (41), സുദേവന്‍ (28), വേലായുധന്റെ മക്കളായ ബൈജു (22), സൈജു (20) എന്നിവരെ പൊലീസ് ഉള്‍വനത്തില്‍ നിന്നു പിടികൂടി. ഇക്കഴിഞ്ഞ 14-ന് വൈകിട്ടു മംഗലംഡാം കുഞ്ചിയാര്‍പതി -വട്ടഞ്ചേരിപ്പാറ വനത്തില്‍വച്ചുണ്ടായ ആക്രമണത്തിലാണു മോഹനന്‍ കൊല്ലപ്പെട്ടത്.
കുഞ്ചിയാര്‍പതി അയ്യപ്പന്‍ പാടിയില്‍ 15-ന് രാവിലെ മൃതദേഹം കിടക്കുന്നതുകണ്ട തോട്ടം തൊഴിലാളികളാണ് പൊലീസില്‍ വിവരമറിയിച്ചത്. ആക്രമണത്തിനിടെ ഓടിരക്ഷപ്പെട്ട മോഹനന്റെ സുഹൃത്ത് ശശീന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ് : കൊല്ലപ്പെട്ട മോഹനന്‍ ഒരു വര്‍ഷം മുന്‍പു കൊടുവാള്‍ കൊണ്ടു വേലായുധനെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ശശീന്ദ്രന്‍ ഇരുമ്പു വടികൊണ്ട് അടിച്ചതിന്റെ വൈരാഗ്യവുമുണ്ടായിരുന്നു. കാട്ടാനയെ വിരട്ടിയോടിക്കാനെന്ന വ്യാജേന മോഹനനും കൂട്ടരും ഇടയ്ക്കിടെ ഗുണ്ട് പൊട്ടിക്കാറുണ്ടായിരുന്നെന്നും ഇതു തങ്ങളുടെ ഉറക്കത്തിനു ശല്യമാകുന്നതായി പ്രതികള്‍ പല പ്രാവശ്യം താക്കീത് ചെയ്തിട്ടും നിര്‍ത്തിയില്ലത്രെ. 14-ന് വൈകിട്ടും ഇത്തരത്തില്‍ ഗുണ്ട് പൊട്ടിച്ചതാണ് ആക്രമണത്തില്‍ കലാശിച്ചത്.
വെട്ടുകൊണ്ടു ഗുരുതരമായി പരുക്കേറ്റ മോഹനനെ ചുമന്ന് ആശുപത്രിയിലെത്തിക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയെങ്കിലും അതിനായി വാഹനം കിട്ടിയില്ല. മോഹനന്‍ മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം അയ്യപ്പന്‍പാടിയില്‍ ഉപേക്ഷിച്ചു കടന്നു. തലയില്‍ കൊടുവാള്‍കൊണ്ടു വെട്ടിയതിനെ തുടര്‍ന്നുണ്ടായ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ മംഗലംഡാം എസ്‌ഐ നീല്‍ ഹെക്ടര്‍ ഫെര്‍ണാണ്ടസ്, അഡീഷനല്‍ എസ്‌ഐ കെ.എസ്.സുന്ദരന്‍, എഎസ്‌ഐ രതീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അബ്ദുല്‍ നാസര്‍, ധനഞ്ജയന്‍, ജയന്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. തെളിവെടുപ്പിനു ശേഷം ഇന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha


























