വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി .... കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറുന്നതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് ഹൈക്കോടതി .... കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറുന്നതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് കനത്ത തിരിച്ചടിയാണേറ്റത്.
1934ലെ ഭരണഘടന അനുസരിച്ച് വേണം കോതമംഗലം പള്ളിയുടെ ഭരണം നിര്‍വഹിക്കപ്പെടേണ്ടതെന്നും സുപ്രീംകോടതി വിധിക്ക് എതിരാണ് പള്ളി ഏറ്റെടുത്തു നല്‍കാനുള്ള ഹൈക്കോടതി വിധിയെന്ന വാദവും കോടതി തള്ളി.
"
https://www.facebook.com/Malayalivartha


























