വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ ചെറുമകന് എതിരെ കൊലക്കുറ്റത്തിന് കേസ്

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഐസിഎ വട്ടംപാടത്ത് തൊഴുക്കാട്ടില്‍ റുഖിയ (72) യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചെറുമകന്‍ സവാദ് (27) പൊലീസില്‍ കീഴടങ്ങി.
പ്രാഥമിക നിഗമനങ്ങളില്‍ അവ്യക്തത ഉണ്ടായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് മരണകാരണം സ്ഥിരീകരിച്ചതിനു ശേഷം ചെറുമകനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് ഇയാളെയും കൂട്ടി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. റുഖിയയുമായി വഴക്കിട്ട സവാദ് കഴുത്ത് ഞെരിച്ച് തള്ളി. ചുമരിലിടിച്ചു വീണ റുഖിയ അല്‍പസമയത്തിനകം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കുന്നംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്‌ഐ മാരായ പി. അബ്ദുല്‍ ഹക്കീം, കെ. പ്രദീപ് കുമാര്‍ എഎസ്‌ഐ എം.ജെ.ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha


























