ലൈസന്‍സ് ഇല്ലാതെ നിര്‍മിച്ച സാനിറ്റൈസറുകള്‍ പിടിച്ചെടുത്തു

തൃശ്ശൂരിനടുത്ത് വടക്കേകാട് കൊച്ചന്നൂരില്‍ ലൈസന്‍സില്ലാതെ നിര്‍മിച്ച സാനിറ്റൈസറുകള്‍ തൃശൂര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തു.
വ്യാജ ലേബല്‍ ഒട്ടിച്ചാണ് ബോട്ടിലുകള്‍ വിറ്റിരുന്നതെന്ന് ഇന്റലിജന്‍സ് വിഭാഗം സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എം.പി.വിനയന്‍ പറഞ്ഞു.
സ്ഥാപന ഉടമ ഒന്നരക്കാട്ടില്‍ മുഹമ്മദ് കാസിമിന്റെ പേരില്‍ കേസെടുത്തു. അറിക്‌സ് ഹൈജനിക് പ്ലസ് എന്ന പേരിലാണ് സാനിറ്റൈസറുണ്ടാക്കിയത്.
ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ഐ.ജോഷി, ടെസി തോമസ്, നിഷ വിന്‍സന്റ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























