പട്ടാപകൽ ഞെട്ടിക്കുന്ന തട്ടിപ്പറി; ബൈക്ക് യാത്രക്കാരനെ തടഞ്ഞ് 25 ലക്ഷം രൂപ തട്ടി യെടുത്തു ; അഞ്ചംഗ സംഘം എത്തിയത് കാറിൽ

ബൈക്ക് യാത്രക്കാരനെ തടഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു. 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കാസർഗോഡ് മേല്പറമ്പിൽ വച്ചാണ് ഈ സംഭവം നടന്നിരിക്കുന്നത്. സമീപത്തെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പട്ല സ്വദേശി അബൂബക്കറിന്റെ ബൈക്ക് തടഞ്ഞായിരുന്നു ലക്ഷങ്ങൾ തട്ടിയെടുത്തത്. കാറിലെത്തിയ സംഘമായിരുന്നു ഈ മോഷണം നടത്തിയത്. കാറിൽ അഞ്ച് ആളുകൾ ഉണ്ടായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ കാർ നമ്പറോ ആളുകളെയോ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമല്ല.
https://www.facebook.com/Malayalivartha


























