Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സൈനികർക്ക് നിർദേശം; സൈനികര്‍ മെഡിക്കല്‍ സ്‌ക്രീനിങിന് വിധേയരാകണം; പനി, ചുമ, ജലദോഷം തുടങ്ങിയ ശാരീരിക രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അക്കാര്യം മെഡിക്കല്‍ ഓഫീസറോട് വെളിപ്പെടുത്തണം; പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി സൈന്യം

18 MARCH 2020 04:31 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടും കൊറോണ വൈറസിനെതിരായ പ്രതിരോധത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു ജവാന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍, പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് സൈന്യം. സൈനിക ട്രൂപ്പുകളെ എല്ലാ ദിവസവും സ്‌ക്രീനിങിന് വിധേയമാക്കും. രാവിലെയുള്ള പരേഡ് സമയത്ത് മെഡിക്കല്‍ പരിശോധന നടത്തും. കൊറോണയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ട പരിപാടികള്‍ റദ്ദാക്കാനും സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൈനികര്‍ വലിയ സംഘങ്ങളായാണ് ബാരക്കുകളില്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് രോഗബാധ ഉണ്ടായാല്‍ ആ ട്രൂപ്പ് മുഴുവനായും രോഗം വ്യാപിക്കാനുള്ള സാധ്യത വളരെയേറെയാണ്. ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
രാവിലെ നടക്കുന്ന പരേഡ്/PT യുടെ സമയത്ത് സൈനികര്‍ മെഡിക്കല്‍ സ്‌ക്രീനിങിന് വിധേയരാകണം. പനി, ചുമ, ജലദോഷം തുടങ്ങിയ ശാരീരിക രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അക്കാര്യം മെഡിക്കല്‍ ഓഫീസറോട് വെളിപ്പെടുത്തണം. അടുത്തുള്ള മിലിട്ടറി ഹോസ്പിറ്റലിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത് പരിശോധനയ്ക്ക് വിധേയനാകണം.

കോവിഡ് സംശയമുള്ള കേസുകള്‍ കൈകാര്യം ചെയ്യാനായി ഐസോലേഷന്‍ വാര്‍ഡുകളും പ്രത്യേക ഓപികളും ആരംഭിക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒത്തുചേരുന്ന ഉത്സവങ്ങള്‍, സിനിമാതിയേറ്ററുകള്‍, മാളുകള്‍ തുടങ്ങിയ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

കോവിഡ് സംശയമുള്ളയാളുമായി ഇടപഴകിയ ആളുകളും, രോഗബാധയുള്ള രാജ്യങ്ങളില്‍ പോയവരും ഇക്കാര്യം അധികൃതരെ അറിയിക്കണം. അവര്‍ സ്‌ക്രീനിങിനും ക്വാറന്റീനും വിധേയരാകണം. എല്ലാ മിലിട്ടറി ആശുപത്രികളിലും മാസ്‌കുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവ സജ്ജമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജമ്മുകശ്മീരിലെ ലഡാക്കിലെ ഒരു സൈനികന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സൈന്യം നിയന്ത്രണം ശക്തമാക്കിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന സൈനികരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോവിഡ് സംശയത്തെത്തുടര്‍ന്ന് മിലിട്ടറി എഞ്ചിനീയറിംഗ് കോളജിലെ ആര്‍മി ഓഫീസറോട് ക്വാറന്റീനില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ത്ഥാടനത്തിനായി ഇറാനില്‍ പോയി തിരിച്ചെത്തിയ പിതാവില്‍ നിന്നാണ് സൈനികന് വൈറസ് ബാധിച്ചത്. അവധിക്ക് വീട്ടില്‍ പോയപ്പോഴാണ് പിതാവില്‍നിന്ന് ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ സൈനികന്റെ പിതാവിനും രോഗം സ്ഥിരീകരിച്ചു. സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇതോടെ സൈന്യത്തിലേക്കും കൊറോണ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. 14 ലക്ഷം സൈനികരാണ് ഇന്ത്യന്‍ ആര്‍മിയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends