ദൂരദര്‍ശന്‍ ന്യൂസ് ടീം ഒടുവില്‍ ക്വാറന്റൈനില്‍; തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പത്തോളം ജീവനക്കാര്‍ക്ക് ക്വാറന്റൈനില്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി; കോറോണ ബാധയുണ്ടോയെന്ന സംശയത്താല്‍ നിരീക്ഷണത്തില്‍ തുടരുന്ന കേന്ദ്രസഹമന്ത്രി വി. മുരളീധരനുമായി നേരത്തെ നടത്തിയ അഭിമുഖ പരിപാടിയുടെ ഷൂട്ടിങ്ങിനായി പോയ ജീവനക്കാര്‍ക്കാണ് അനുമതി; കേരളത്തെ അറിയിച്ചത് മലയാളി വാര്‍ത്ത

തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പത്തോളം ജീവനക്കാര്‍ക്ക് ക്വാറന്റൈനില്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കോറോണ ബാധയുണ്ടോയെന്ന സംശയത്താല്‍ നിരീക്ഷണത്തില്‍ തുടരുന്ന കേന്ദ്രസഹമന്ത്രി വി. മുരളീധരനുമായി നേരത്തെ നടത്തിയ അഭിമുഖം പരിപാടിയുടെ ഷൂട്ടിങ്ങിനായി പോയ ജീവനക്കാര്‍ക്കാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുള്ള ക്വാറന്റൈനീല്‍ കഴിയാന്‍ പ്രസാര്‍ ഭാരതി ഡയറക്ടര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രി തന്നെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിലെ പ്രോഗ്രാം പ്രൊ്യൂസറും ടെക്‌നീഷ്യന്മാരും ഡ്രൈവറും ഉള്‍പ്പെടുന്ന പത്തോളം വരുന്ന ജീവനക്കാരോട് ക്വാറന്റെനീല്‍ കഴിയാന്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇന്നു രാവിലെയോടെയാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.
കോറോണ ബാധയുണ്ടോയെന്ന സംശയത്താലും സഹപ്രവര്‍ത്തകരുടെ സുരക്ഷയെ കരുതിയും ജീവനക്കാരന് ക്വാറന്റെനീല്‍ കഴിയേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ദീര്‍ഘകാലം ലീവ് എടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് പ്രസാര്‍ഭാരതിയുടെ നയം. ഇതുകാരണം കോറോണ ബാധയുണ്ടോയെന്ന് സംശയത്താല്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടും, അതിനിടെയില്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ പ്രോഗ്രാം എടുക്കേണ്ടി വന്ന തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുവാന്‍ വേണ്ടി ലീവ് എടുക്കാന്‍ സാധിക്കാത്ത ദുരവസ്ഥ കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇക്കാര്യം മനസിലാക്കിയ കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിന്റെ കൂടെ ഫലമായാണ് തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പത്തോളം വരുന്ന ജീവനക്കാര്‍ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ലീവ് വേഗത്തില്‍ അനുവദിക്കാന്‍ ഇടയായത്.
അതേസമയം, ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഐസൊലേഷനില്‍ തുടരുന്നത്. രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും സ്വയം ഐസോലേഷനില്‍ ഇരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. പ്രാഥമിക പരിശോധനയില്‍ മുരളീധരന് രോഗം ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.
വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സ്പെയ്നില്‍ പഠനം കഴിഞ്ഞെത്തിയ ഇയാള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്യുകയുമുണ്ടായി. ഇതിനിടെ ഇക്കഴിഞ്ഞ 14ാംതീയതി ശനിയാഴ്ച, ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ വി.മുരളീധരന്‍ പങ്കെടു്ത്തിരുന്നു. രോഗം ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു ഡോക്ടര്‍മാര്‍ മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തതായും സംശയമുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടര്‍മാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. ശ്രീചിത്രയില്‍ യോഗത്തിനെത്തിയ മന്ത്രി വൈറസ് ബാധിതനായ ഡോക്ടറെ കണ്ടിരുന്നില്ല. എന്നാലും ഈ സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ പൊതുഇടങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് നല്ലതെന്നാണ് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ശ്രീചിത്രയിലെ പരിപാടിക്കു ശേഷം മുരളീധരന്‍, തൈക്കാട് ഗസ്റ്റ് ഹൈസിലേക്കാണ് എത്തിയത്. ഇവിടെ വച്ചായിരുന്നു തിരുവനന്തപുരം ദൂര്ദര്‍ശനു വേണ്ടി അഭിമുഖം പരിപാടി ഷൂട്ട് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ജീനക്കാര്‍ക്കും ക്വാറന്റൈനില്‍ കഴിയേണ്ട് സാഹചര്യം ഉണ്ടായത്.
https://www.facebook.com/Malayalivartha


























