കൊവിഡ് 19 വൈറസ് വ്യാപനം; കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ റദ്ദാക്കി; കെഎസ്ആർടിസി ബസുകൾക്കും നിയന്ത്രണം

ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന നാല് സ്പെഷൽ ട്രെയിനുകൾ റദ്ദാക്കി. ചെന്നൈ സെൻട്രൽ - തിരുവനന്തപുരം എസി എക്സ്പ്രസ് (22207), തിരുവനപുരം ചെന്നൈ സെൻട്രൽ എകസ്പ്രസ് (22208), വേളാങ്കണി എറണാകുളം സ്പെഷ്യൽ ട്രെയിൻ (06015, 06016) എന്നിവയാണ് റദ്ദാക്കിയത്.
തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി ബസുകൾക്കും നിയന്ത്രണമുണ്ട്. നീലഗിരി, ചേരമ്പാടി അതിർത്തി ചെക്പോസ്റ് കടന്ന് കെഎസ്ആർടിസി ബസുകൾ തമിഴ്‌നാട്ടിലേക്ക് വരേണ്ടെന്ന് നീലഗിരി ആർഡിഒ നിർദേശം നൽകി. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. ഇതോടെ സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നും നിരവധി ബസുകളുടെ സർവീസുകൾ മുടങ്ങും.
അതിനിടെ രാജ്യത്ത് രോഗം വ്യാപനം വർധിക്കുകയാണ് . ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 137 ആയി.കേരളത്തില്‍ 27 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിതീകരിച്ചത് . ദില്ലിയില്‍ 10 കൊവിഡ് ബാധിതരാണുള്ളത്. കര്‍ണാടകയില്‍ 13 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലഡാക്കില്‍ എട്ടും ജമ്മു കശ്മീരില്‍ മൂന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ രണ്ട് വിദേശികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ നാലും ഹരിയാനയില്‍ പതിനാറും കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്..
https://www.facebook.com/Malayalivartha


























