Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കേരള മാതൃകയെ പ്രശംസിച്ച്‌ സുപ്രീംകോടതി; കോവിഡിനെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ അടച്ച സാഹചര്യത്തില്‍ ഉച്ചഭക്ഷണം കുട്ടികളുടെ വീട്ടിലെത്തിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ പ്രശംസ

18 MARCH 2020 05:37 PM IST
മലയാളി വാര്‍ത്ത

കേരള മാതൃകയെ പ്രശംസിച്ച്‌ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ അടച്ച സാഹചര്യത്തില്‍ ഉച്ചഭക്ഷണം കുട്ടികളുടെ വീട്ടിലെത്തിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തോടാണ് സുപ്രീംകോടതിയുടെ പ്രശംസ.

മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. കേരള മാതൃകയെ പ്രകീര്‍ത്തിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു. സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങിയതില്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കോവിഡ് വൈറസ് ബാധയെതുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചതോടെയാണ് കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയത്.

അതേസമയം കൊറോണ പ്രതിരോധത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ തൃപ്തികരമെന്ന് ഹൈക്കോടതി അറിയിച്ചു. സര്‍ക്കാരിന്റെ സത്യവാങ്ങ് മുലം പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. മുഖാവരണo, സാനിറ്റൈസര്‍ എന്നിവയുടെ പരമാവധി വില ഉടന്‍ നിശ്ചയിച്ച്‌ സര്‍ക്കുലര്‍ ഇറക്കാന്‍ കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. രോഗ പ്രതിരോധം സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ പ്രതിദിന മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് ടെലിവിഷന്‍ ചാനലുകള്‍ അടക്കം വന്‍ പ്രചാരണം നല്‍കാനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.

പ്രതിരോധ നടപടികള്‍ക്ക് ജില്ലകള്‍ക്കായി ദുരന്തനിവാരണ പദ്ധതി തയ്യാറാക്കണമെന്നും പൊതുജനങ്ങള്‍ക്ക് മുഖാവരണങ്ങളും സാനിറ്റൈസറും ആവശ്യത്തിന് ലഭ്യമാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടന ജസ്റ്റീസ് ബ്രിഗേഡ് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. രോഗബാധ തടയാന്‍ സര്‍ക്കാര്‍ യഥാസമയം നടപടി എടുക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
മുന്‍കരുതല്‍ നടപടിയെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ഉത്തരവിറക്കി. കൊറോണയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച്‌ ഉത്തരവിറക്കി.
രോഗികളുടെ പരിശോധനക്കും സാമ്ബിള്‍ ശേഖരണത്തിനും ഏകാന്തവാസത്തിനും മറ്റുമായി ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 25 ശതമാനം വരെ തുക അനുവദിച്ചു.
ലബോറട്ടറി അടക്കം ചികില്‍സാ സൗകര്യങ്ങള്‍ക്കും മാസ്ക്, സാനിറ്റൈസര്‍ എന്നിവയ്ക്കുമായി 10 ശതമാനം വരെ തുക അനുവദിച്ചു.

കേരള മെഡിക്കല്‍ കോര്‍പറേഷനെ സംഭരണ ഏജന്‍സിയായി തീരുമാനിച്ച്‌ ഏഴേകാല്‍ കോടി അനുവദിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോര്‍പ്പറേഷന്റെ 67 ഔട്ട്ലറ്റുകളിലും പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കെ എസ് ഡി പി സാനിറ്റൈസര്‍ നിര്‍മാണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍മാണത്തിന് അനുമതി നല്‍കി. സാമഗ്രികളുടെ കരിഞ്ചന്ത ഒഴിവാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ നടപടി എടുക്കുന്നുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends