മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു... കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയായിരുന്നു മീനമാസ പൂജകള്‍ നടന്നത്

മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇന്നലെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ കാര്‍മികത്വത്തില്‍ പതിവ് പൂജകള്‍ നടന്നു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു.കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയായിരുന്നു മീനമാസ പൂജകള്‍ നടന്നത്.
വിശേഷാല്‍ വഴിപാടായ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കിയിരുന്നു. ദര്‍ശനത്തിന് അയ്യപ്പഭക്തരുടെ എണ്ണം കുറവായിരുന്നു. ഉത്സവത്തിനായി മാര്‍ച്ച് 28ന് വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കും. 29ന് രാവിലെ 9:15നാണ് കൊടിയേറ്റ്. ഏപ്രില്‍ ആറാം തിയതി പള്ളിവേട്ടയും ഏഴിന് രാവിലെ പമ്പയില്‍ ആറാട്ടും നടക്കും. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഉത്സവം എങ്ങനെ നടത്തണമെന്ന കാര്യം ആലോചനയിലാണ്.
https://www.facebook.com/Malayalivartha


























