കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്ക പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു... ഉപരിസഭയായ സെനറ്റ് ആണ് പാക്കേജ് സംബന്ധിച്ച ബില്‍ പാസാക്കിയത്

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്ക പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഉപരിസഭയായ സെനറ്റ് ആണ് പാക്കേജ് സംബന്ധിച്ച ബില്‍ പാസാക്കിയത്. സൗജന്യ കോവിഡ് പരിശോധന, 500 ജീവനക്കാരുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടാഴ്ചത്തെ അധിക ചികിത്സാ അവധി, തൊഴിലില്ലായ്മ ഇന്‍ഷുറന്‍സിന് പുതിയ ആനുകൂല്യങ്ങള്‍, ചെറുകിട കച്ചവടങ്ങള്‍ക്ക് നികുതി ഇളവ് തുടങ്ങിയവ ബില്ലില്‍ ഉള്‍പ്പെടുന്നു.
രണ്ടാഴ്ചക്കുള്ളില്‍ 10 ലക്ഷം കോടിയുടെ സമഗ്ര സാമ്പത്തിക പാക്കേജ് പ്രവര്‍ത്തിക്കമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയില്‍ കോവിഡ് വൈറസ് ബാധയില്‍ 135 പേര്‍ മരണപ്പെട്ടിരുന്നു. 8000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























