കൊട്ടാരക്കര കലയപുരത്ത് വാഹനാപകടം... രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കൊട്ടാരക്കര കലയപുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്, റാഷിദ് എന്നിവരാണ് മരിച്ചത്. കലയപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി പത്ത് മണിക്കായിരുന്നു സംഭവം നടന്നത് . പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ജീപ്പില്‍ ബൈക്കുകള്‍ ഇടിക്കുകയായിരുന്നു .
പരുക്കേറ്റ അല്‍ഫാസ്, ബിജിത്ത് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ വന്നശേഷം തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























