Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സക്കീർ ഹുസൈനെ പുറത്താക്കാനുള്ള പിണറായിയുടെ നീക്കം പാളി; പാളിയത് സി പി എം കളമശേരി ഏരിയാ സെക്രട്ടറിയായ സക്കീർ ഹുസൈനെ തൽസ്ഥാനത്ത് നിന്നും നീക്കി സി എം ദിനേശ് മണിയെ നിയമിക്കാനുള്ള നീക്കം;തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സക്കീർ ഹുസൈന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചതു മാത്രമാണ് പിണറായിയെ കൊണ്ട് സാധ്യമായ ഏക കാര്യം

19 MARCH 2020 10:16 AM IST
മലയാളി വാര്‍ത്ത

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയായ സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള സാക്ഷാൽ പിണറായി വിജയന്റെ ശ്രമം പാളി. സി പി എം കളമശേരി ഏരിയാ സെക്രട്ടറിയായ സക്കീർ ഹുസൈനെ തൽസ്ഥാനത്ത് നിന്നും നീക്കി സി എം ദിനേശ് മണിയെ നിയമിക്കാനുള്ള നീക്കമാണ് പാളിയത്.

തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സക്കീർ ഹുസൈന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചതു മാത്രമാണ് പിണറായിയെ കൊണ്ട് സാധ്യമായ ഏക കാര്യം. പി.എം. ഇസ്മായിൽ, പി.ആർ. മുരളീധരൻ എന്നിവർ അടങ്ങിയ കമ്മറ്റിയെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചത്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. റിപ്പോർട്ട് കിട്ടിയാലുടൻ സക്കീർ ഹുസൈനെ പുറത്താക്കുമെന്നാണ് ജില്ലയിലെ സി പി എം നേതാക്കൾ പറയുന്നത്. ഇക്കാര്യത്തിൽ പിണറായിക്ക് വ്യക്തിപരമായ താത്പര്യമുണ്ട്.

പാർട്ടിക്ക് നിരന്തരം പേരുദോഷം കേൾപ്പിക്കുന്ന സക്കീർ ഹുസൈനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറിസി എൻ. മോഹനൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും പി രാജീവ് പക്ഷത്തിന്റെ ശക്തമായ ചെറുത്തുനിൽപ്പ് കാരണം യാതൊരു നടപടികളും സ്വീകരിക്കാനായില്ല. അന്വേഷണ കമ്മീഷനെ വയ്ക്കാൻ തീരുമാനിച്ചത് മാത്രമാണ് പിണറായി പക്ഷത്തിന്റെ ഏക നേട്ടം.

സി പി എം പ്രവർത്തകനായ സിയാദ് വാഴക്കാലയുടെ ആത്മഹത്യാ കുറിപ്പിൽ സക്കീറിന്റെ പേര് പരാമർശിച്ചിട്ടുണ്ട്. സക്കീറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് മുതിർന്ന സി പി എം നേതാവ് എം എം ലോറൻസ് ആവശ്യപ്പെട്ടു. നേരത്തെ വ്യവസായിയെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ സക്കീറിനെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ എളമരം കരീമിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സക്കീറിനെ തിരിച്ചെടുത്തു. അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവാണ് സക്കീറിനെ സഹായിച്ചത്. രാജീവാണ് എളമരം കരീം വഴി സക്കീറിനെ സഹായിച്ചത്.

സക്കീറിന്റെ തലയിൽ ചാരി പ്രളയ ദുരിതാശ്വാസ തട്ടിപ്പ് ഒതുക്കാനാണ് സി പി എം ശ്രമിക്കുന്നത്. കൊറോണയുടെ മറവിൽ കേസ് ഒരുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി മുന്നോട്ടുപോകുന്നത്. ഫണ്ടിൽ നിന്നും 335 ലേറെ തെറ്റായ അക്കൗണ്ടിലേക്ക് അടച്ച 81.5 കോടി രൂപ തിരിച്ചുവന്നു. ഈ തുകയിലാണ് ക്രമക്കേട് നടന്നത്. 120 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ചിന് പരിശോധിക്കേണ്ടതുണ്ട്. എന്നാൽ അതിനുള്ള സൗകര്യം ക്രൈംബ്രാഞ്ചിനില്ല. 2019 ജനുവരി മുതൽ ഒരു വർഷം നീണ്ടു നിന്ന തട്ടിപ്പാണ് ഇത് . അർഹതപ്പെട്ട പലരും പ്രളയ ദുരിതാശ്വാസം ലഭിക്കാതെ ബുദ്ധിമുട്ടുമ്പോഴാണ് സി പി എം നേതാക്കൾ കോടികൾ തട്ടിയത്.

ക്രൈംബ്രാഞ്ചിന് കേസന്വേഷണം കൈമാറിയത് ടോമിൻ ജെ തച്ചങ്കരിയെ മുൻകണ്ടാണ്. പിണറായിക്ക് ആവശ്യമുള്ള കേസുകൾ അദ്ദേഹത്തിന്റെ രീതിക്ക് തച്ചങ്കരി അന്വേഷിക്കും. എന്തുവന്നാലും സക്കീർ ഹുസൈനെ അകത്താക്കാനുള്ള നീക്കമാണ് നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends