കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഐ.എസ്.സി, ഐസിഎസ്ഇ പരീക്ഷകളും മാറ്റിവച്ചു

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഐ.എസ്.സി, , ഐസിഎസ്ഇ പരീക്ഷകളും മാറ്റിവച്ചു. ഐസിഎസ്ഇക്ക് മൂന്നും ഐഎസ്സിക്ക് ഒന്നും പരീക്ഷ ബാക്കിയുണ്ട്. നിലവിലെ സ്ഥിതി മെച്ചപ്പെട്ടതിനു ശേഷം പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഐഎസ്സി, ഐസിഎസ്ഇ കൗണ്‍സില്‍ അറിയിച്ചു.നേരത്തെ സിബിഎസ്ഇ ജെഇഇ(മെയിന്‍), സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങിയവയും മാറ്റിവച്ചിരുന്നു.
ഇന്ത്യയിലും വിദേശത്തുമായി മാര്‍ച്ച് 19 മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു. മാര്‍ച്ച് 31നു പുതുക്കിയ തീയതികള്‍ പ്രസിദ്ധീകരിക്കും. ഇപ്പോള്‍ നടന്നുവരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാന്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























