കോവിഡ് 19 ; മലപ്പുറം ജില്ലയിൽ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായ 3137പേർക്ക് നിരീക്ഷണം

മലപ്പുറം ജില്ലയിൽ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായ 3137പേർക്ക് നിരീക്ഷണം ഏർപ്പെടുത്തി. മുൻകരുതൽ നടപടികൾ ജില്ലാ ഭരണകുടം ഊർജ്ജിതമാക്കി. മലപ്പുറം ജില്ലയിൽ രണ്ട് ഐസൊലേഷൻ വാർഡുകൾ കൂടി സജ്ജമാക്കി.
മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. ഇത് വരെ 3,137 പേര്‍ക്കാണ് ഇത്തരത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 200 പേരും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ 121 പേരും പ്രത്യേക നിരീക്ഷണത്തിലാണ്. നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരുമായി ഇടപഴകിയ 2,816 പേര്‍ക്കും വീടുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 241 സാമ്പിളുകളില്‍ 218 പേരുടെ ഫലം ലഭിച്ചതില്‍ രണ്ടുപേര്‍ക്കു മാത്രമാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന രണ്ടുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























