സ്‌കൂട്ടറപകടം: നവവധു മരിച്ചു

ചാവക്കാടിനടുത്ത് വിശ്വനാഥ ക്ഷേത്രത്തിനടുത്ത് ദേശീയപാത 66-ല്‍ ഉച്ചയ്ക്ക് 12.20-നു നടന്ന അപകടത്തില്‍ നവവധു മരിച്ചു.
മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമയാണ് (23) ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച അപകടത്തില്‍ മരിച്ചത്.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു വടക്കേക്കാടുള്ള ബാങ്കിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം.
സാരമായ പരുക്കേറ്റ നൈമയെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2020 ജനുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. ഇന്ന് രാവിലെ 9-ന് സംസ്‌കാരം നടത്തി.
https://www.facebook.com/Malayalivartha


























