കൊറോണ പ്രതിരോധം; വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക കാര്യങ്ങളടക്കം സൗകര്യങ്ങളൊരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഉണ്ടാകണം ; അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി

കൊറോണ വൈറസ് പ്രതിരോധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ആവശ്യമാണെന്ന് മുഖ്യമന്ത്രി. മൂന്നാം ഘട്ട വ്യാപനം തടയുവാൻ എല്ലാവരുടെയും പിന്തുണയും സഹകരണവും മുഖ്യമന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു. ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലായിരുന്നു മുഖ്യമന്ത്രി പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക കാര്യങ്ങളടക്കം സൗകര്യങ്ങളൊരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ഉണ്ടാകണമെന്നും നിരീക്ഷണത്തിലുള്ളവരുടെ സാധാരണ ജീവിതം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ചെറിയ പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കാകുന്ന അവസ്ഥ തള്ളിക്കളയാനാകില്ല . വിവാഹവും ഉത്സവവും മറ്റു പരിപാടികളും ആളുകളുടെ പങ്കാളിത്തം ചുരുക്കി നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. വിവാഹ മണ്ഡപങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ല. സാഹചര്യത്തിന്റെ പ്രത്യേകത മനസ്സിലാക്കി പണം തിരികെ നല്‍കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ ആവശ്യമാണെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയുണ്ടായി .
https://www.facebook.com/Malayalivartha


























