കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത കൂട്ടി കേരള സർക്കാർ...കൂടുതൽ പേരിലേക്ക് തടയാൻ കരുതൽ വേണമെന്നും മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു

കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത കൂട്ടി കേരള സർക്കാർ...കൂടുതൽ പേരിലേക്ക് തടയാൻ കരുതൽ വേണമെന്നും മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രി പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ഓർമിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം തേടിയിട്ടുണ്ട്. . വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക കാര്യങ്ങൾക്കടക്കം സൗകര്യങ്ങളൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ തീർച്ചയായും ജനങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടാക്കിയേക്കാം. വിവാഹവും ഉത്സവവും മറ്റു പരിപാടികളും ആളുകളുടെ പങ്കാളിത്തം ചുരുക്കി നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. വിവാഹ മണ്ഡപങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകാതിരിക്കുന്നത് ന്യായീകരിക്കാനാവില്ല. സാഹചര്യത്തിന്റെ പ്രത്യേകത മനസിലാക്കി പണം തിരികെ നൽകുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ കൗൺസലിംഗ് ആവശ്യമായവർക്ക് ഡോക്ടർമാരെ ബന്ധപ്പെടാൻ സൗകര്യമൊരുക്കുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾ വിലയിരുത്തി ഇടപെടുക എന്നത് ഏറ്റവും പ്രധാനമാണ്. വിദേശ ടൂറിസ്റ്റുകളോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ആരോഗ്യകരമായ സമീപനം സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
റിസോര്‍ട്ടുകള്‍, ഹോം-സ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവര്‍ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കോവിഡ്-19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികള്‍ക്ക് പരിശോധനാഫലം നെഗറ്റീവായതിനു ശേഷം മാത്രമേ തുടര്‍ യാത്രയ്ക്ക് അനുമതി നല്‍കാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരന്‍മാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങള്‍ക്ക് സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നല്‍കേണ്ടതാണ്
https://www.facebook.com/Malayalivartha


























