പ്രളയത്തില്‍ പൊളിഞ്ഞ വീട് നന്നാക്കണം, 10 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കണം...സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ സന്തോഷിന്റെ പ്ലാനുകള്‍ ഇങ്ങനെ...!

കണ്ടശാംകടവില്‍ മാമ്പുള്ളി പുലത്തറക്കടവിലെ ഒട്ടോ ഡ്രൈവറായിരുന്ന സന്തോഷ് സൗദിയില്‍ പോയി 10 വര്‍ഷം ജോലി ചെയ്തുവെങ്കിലും ഒന്നും സമ്പാദിക്കാനാവാതെയാണ് തിരിച്ചു വന്നത്. കഴിഞ്ഞ 12 വര്‍ഷമായി തൃശൂര്‍ കോസ്‌മോ ബൂക്‌സിന്റെ പിക്കപ് വാന്‍ ഡ്രൈവറാണ്.
ഇക്കഴിഞ്ഞ പ്രളയത്തില്‍ വീട് ഉള്‍ച്ചുമരുകളടക്കം വിണ്ടുപൊളിഞ്ഞു. 10 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ട്. അങ്ങനെ അല്‍പസ്വല്‍പ്പം ആശങ്കയോടെ മുന്നോട്ട് പോയിരുന്ന ജീവിതം കഴിഞ്ഞ ചൊവ്വാഴ്ച സന്തോഷത്തിലേക്ക് കൂപ്പുകുത്തി.
കഴിഞ്ഞ ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ എസ് ബി 897789 എന്ന നമ്പറില്‍ 75 ലക്ഷം രൂപയാണു സന്തോഷിനു ലഭിച്ചത്. തൃശൂര്‍ മിനി ലക്കി സെന്റര്‍ ഏജന്‍സിയില്‍ നിന്നു ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റുള്‍പ്പടെ 12 ടിക്കറ്റുകളാണ് വാങ്ങിയിരുന്നത്. ഈ ടിക്കറ്റുകള്‍ക്കെല്ലാം സമാശ്വാസ സമ്മാനമായി 8000 രൂപ വീതം വേറെയുമുണ്ട്.
വീട് നന്നാക്കലും കടംവീട്ടലും കഴിഞ്ഞ് ബാക്കിയുള്ള സംഖ്യ ഭാര്യ, മക്കള്‍ എന്നവരുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കണം. ഇതെല്ലമാണ് ഭാവി പരിപാടികളെന്നു സന്തോഷ് പറഞ്ഞു. സമ്മാനാര്‍ഹമായ ടിക്കറ്റ് തൃശൂര്‍ എംജി റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എല്‍പിച്ചു.
https://www.facebook.com/Malayalivartha


























