കൊറോണ പിന്നാലെയുണ്ട്; എ രക്ത ഗ്രൂപ്പുകാര്‍ക്ക് അതിവേഗം കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൈനയില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട് ; രക്തഗ്രൂപ്പ് ഒ ആയവരില്‍ കൊറോണ ലക്ഷണങ്ങള്‍ കുറവ്

അതിര്‍ത്തികള്‍ ഭേദിച്ച് കോറോണ വൈറസ് ഭൂമുഖത്താകെ പടരുകയാണ്. മറുവശത്ത് വൈറസിനെ പിടിച്ചുകെട്ടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്. കൊറോണയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്‌സിനു വേണ്ടി അമേരിക്കയും ജര്‍മ്മനിയും അടക്കമുള്ള വികസിത രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലും ഇതു സംബന്ധിച്ച ഗവേഷമങ്ങളും പഠനങ്ങളും വലിയ തോതില്‍ നടക്കുന്നുണ്ട്. അതിനിടെ എ രക്ത ഗ്രൂപ്പുകാര്‍ക്ക് അതിവേഗം കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൈനയില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. ഒ രക്ത ഗ്രൂപ്പുകാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെും കൊറോണ ബാധ രൂക്ഷമായി ബാധിച്ച ചൈനയില്‍ നടത്തിയ പഠനം പറയുന്നതായി ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയടക്കം റിപ്പോര്‍ട്ട് ചെയ്തു.
ചൈനയിലെ വുഹാനിലും ഷെന്‍ഷെനിലേയും 2000ത്തോളം വരുന്ന രക്തസാമ്പിളുകാണ് ആരോഗ്യ ഗവേഷകര്‍ പഠനം നടത്തിയത്. രോഗബാധിതരില്‍ രക്തഗ്രൂപ്പ് എ ആയവര്‍ക്ക്, മറ്റു രോഗബാധിതരെ അപേക്ഷിച്ച് ഉയര്‍ന്ന തോതിലുള്ള കൊറോണ അണുബാധ കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. രക്തഗ്രൂപ്പ് ഒ ആയവരില്‍ ആകട്ടെ കൊറോണ ലക്ഷണങ്ങള്‍ കുറവാണ്. കോവിഡ് 19 ബാധിച്ച് വുഹാനില്‍ മരിച്ച 206 പേരില്‍ 85 പേരും 'എ' ഗ്രൂപ്പ് രക്തം ഉള്ളവരാണ്. അതായത് മരിച്ചവരില്‍ 63 ശതമാനം പേര്‍ എ രക്ത ഗ്രൂപ്പുകാരായിരുന്നു. എന്നാല്‍ ഇത് പ്രാഥമിക പഠനം മാത്രമാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആരോഗ്യ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയര്‍ന്നു. രണ്ട് ലക്ഷത്തി പതിനെട്ടായിരം പേര്‍ക്ക് വൈറസ് ബാധ പിടിപെട്ടിട്ടുണ്ട്. കൊവിഡില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് യൂറോപ്പും ഇറ്റലിയും. ഇരുപ്പതിനാല് മണിക്കൂറിനുള്ളില്‍ 475പേരാണ് ഇറ്റലിയില്‍ മരിച്ചത്. കൊവിഡ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇതോടെ, ഇറ്റലിയില്‍ ആകെ മരണം 2978 ആയി. നിലവില്‍ ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളില്‍ പകുതിയിലേറെയും ഇറ്റലിയിലാണ്.
നിലവില്‍ കോവിഡ് 19 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലേതിനേക്കാള്‍ ഭയാനകമായ അവസ്ഥയിലാണ് ഇറ്റലി. രാജ്യം മുഴുവന്‍ ക്വാറന്റീനിലാക്കി 10 ദിവസം പിന്നിട്ടിട്ടും വൈറസിന്റെ വ്യാപനം തടയാന്‍ കഴിയുന്നില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യത്തെ ആരോഗ്യരംഗവും പ്രതിസന്ധിയിലാണ്. 2629 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കോവിഡ് 19 ബാധിച്ചു. ഇറ്റലിക്കൊപ്പം ഇറാനിലും കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാനില്‍ 147 പേര്‍ മരിച്ചു. ഇതോടെ ഇറാനില്‍ ആകെ മരണസംഖ്യ 1135 ആയി ഉയര്‍ന്നു. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക സാധിക്കാത്തതാണ് ഇറാനില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത്.
അതേസമയം, സ്‌പെയിനില്‍ 105 പേര്‍ക്കും ഒരു ദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. ബ്രിട്ടണിലും മരണം നൂറ് കടന്നു. ബ്രിട്ടനില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധിന നല്‍കി. ലണ്ടന്‍ നഗരം പൂര്‍ണമായും അടച്ചേക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സൂചന നനല്‍കി.
അമേരിക്കന്‍ പാര്‍ലമെന്റിലെ രണ്ടംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 50 സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കാനഡയുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണയോടെയാണ് തീരുമാനം. അതിര്‍ത്തി അടയ്ക്കുന്നത് ചരക്കുനീക്കത്തെയും അവശ്യ സര്‍വീസുകളെയും ബാധിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
https://www.facebook.com/Malayalivartha


























