ചെറുതോണിയില്‍ അജ്ഞാത ജീവി കറവപ്പശുവിനെ ആക്രമിച്ച് കൊന്നു

ചെറുതോണിയ്ക്കടുത്ത് നാരകക്കാനം ഡബിള്‍ കട്ടിങ്ങില്‍ തൊഴുത്തില്‍ നിന്ന കറവപ്പശുവിനെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നു.
കാക്കനാട്ട് സണ്ണി എന്നയാളുടെ തൊഴുത്തില്‍ നിന്നിരുന്ന പശുവിനെ കൊന്ന ജീവി പകുതി ഭാഗം ഭക്ഷിച്ച ശേഷം മടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ചൊവ്വാഴ്ച രാത്രിയും പുലി വന്നതായി സമീപവാസികള്‍ പറഞ്ഞു. പള്ളിക്കുന്നേല്‍ പീറ്ററിന്റെ വീടിനടുത്ത് പുലിയുടേത് എന്നു സംശയിക്കുന്ന കാല്‍പാടുകള്‍ ഉണ്ട്. തന്മൂലം പുലിയാണ് ആക്രമണം നടത്തിയതെന്നാണ് അഭ്യൂഹം.
വളര്‍ത്തു നായ്ക്കളെയും ആടുകളെയും പ്രദേശത്തു നിന്ന് കാണാതായെന്നും നാട്ടുകാര്‍ പറഞ്ഞു. വനം ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. കാല്‍പാടുകള്‍ പുലിയുടേതിനു സമാനമാണെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























